Tag: Kerala News

Kerala Politics News 1 Min Read

​വാടക ഹെലികോപ്റ്ററിന് 48.76 കോടി! പിണറായി സർക്കാരിൻ്റെ കരാർ സെപ്റ്റംബർ 18-ന് അവസാനിക്കും

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്റർ ഉപയോഗിച്ച ഇനത്തിൽ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവഴിച്ചത് 48.76 കോടി രൂപ (48,76,42,718). ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പോലീസ് വകുപ്പ് ഒപ്പുവെച്ച പുതുക്കിയ കരാർ ഈ വരുന്ന സെപ്റ്റംബർ 18-ന് അവസാനിക്കും. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന് വിവരാവകാശ നിയമപ്രകാരം (RTI) ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.…

News 2 Min Read

കേരളത്തിൽ കനത്ത മഴ; ദുരന്തനിവാരണത്തിന് അതിവേഗ നീക്കവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ചില ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശൻ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിവിധ ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകുകയും ചെയ്തതായി…

health News 1 Min Read

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസം ബാധിതനായ എഴുത്തുകാരനും തത്വചിന്തകനുമായ നയൻ എഴുതിയ 'ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക് മൈൻഡ്' (Autism in an Autistic Mind) എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓട്ടിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ പൊതുധാരണകളെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് 17 വയസ്സുകാരനായ നയൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള…

Kerala Politics News 1 Min Read

ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ​2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കുമായാണ് ഈ വാർഷിക മസ്റ്ററിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 2026 ജൂലൈ 17 മുതൽ ആരംഭിച്ച മസ്റ്ററിംഗ് 2026 സെപ്റ്റംബർ 30 വരെ തുടർന്നു നടത്താവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ…

Kerala Politics News 1 Min Read

16 വാഹനങ്ങൾ, വാടക മാത്രം 2.05 കോടി! കിഫ് ബിയിൽ ധൂർത്തിന്റെ വൻ വണ്ടിയോട്ടം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ് ബി) കോടികളുടെ വാഹന ധൂർത്ത്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി 16 വാഹനങ്ങൾ ഹയർ ചെയ്ത വകയിൽ മാത്രം 2.05 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചിരിക്കുന്നത്. പറക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തിസാധാരണയായി ഒരു സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സ്ഥാപന മേധാവിയുടെ ഉപയോഗത്തിനും ഓഫീസ് ആവശ്യങ്ങൾക്കുമായി പരമാവധി ഒന്നോ രണ്ടോ വാഹനങ്ങളാണ് അനുവദിക്കാറുള്ളത്. പല…

Kerala Politics News 1 Min Read

ശമ്പള പരിഷ്‌കരണ കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ നിയമിച്ചു; വി.പി. ജോയിയുടെ നടപടിയിൽ വൻ വിവാദം!

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികൾ അതീവ രഹസ്യമായി നടക്കാനിരിക്കെ, കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ പുറത്തുനിന്നു നിയമിച്ച ചെയർമാൻ വി.പി. ജോയിയുടെ നടപടി വലിയ വിവാദത്തിലേക്ക്. ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും മാത്രം കൈകാര്യം ചെയ്തുപോരുന്ന അതീവ സുപ്രധാനവും രഹസ്യാത്മകവുമായ ചുമതലകളിലേക്കാണ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളും സാമ്പത്തിക ബാധ്യതകളും തീരുമാനിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ കഴിഞ്ഞ…

Kerala Politics News 1 Min Read

കോടികൾക്ക് പുല്ലുവില ! കിഫ് ബി വാടക ധൂർത്തിൽ ഞെട്ടി സർക്കാർ; 4 ഓഫീസുകൾക്കായി ചെലവഴിച്ചത് കോടികൾ; കോഴിക്കോട്ട് പ്രത്യേക അപ്പാർട്ട്മെന്റും

തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ബോർഡിന്റെ (KIIFB) വാടക കുതിച്ചുയരുന്നതിൽ വൻ വിമർശനം. കിഫ്ബിയുടെ 2024–25 വാർഷിക റിപ്പോർട്ട് പ്രകാരം കെട്ടിട വാടകയിനത്തിൽ മാത്രം 3.05 കോടി രൂപയാണ് ബോർഡ് ചെലവഴിച്ചിരിക്കുന്നത്. മുൻവർഷത്തെ (2023–24) 2.51 കോടി രൂപയിൽ നിന്നാണ് ഈ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വാടകക്ക് എടുത്ത കെട്ടിടം 6 കോടി രൂപക്കാണ് കിഫ് ബി നവീകരിച്ചത്. സംസ്ഥാനത്ത് ആകെ നാല് പ്രധാന കെട്ടിടങ്ങളിലാണ്…

Kerala Politics News 0 Min Read

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചു!

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും നാളെ (ജൂലൈ 24) മുതൽ വിതരണം ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാരിലേക്ക് 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ചും പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പാവപ്പെട്ടവരുടെ പെൻഷൻ കുടിശ്ശികയില്ലാതെ ലഭ്യമാക്കാനാണ്…

Kerala Leader News 1 Min Read

ചെന്നിത്തല വീണ്ടും അപ്പൂപ്പനായി! സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്. ചെന്നിത്തല വീണ്ടും അപ്പൂപ്പനായി. മൂത്തമകൻ ഡോ. രോഹിതിനും ഭാര്യ ശ്രീജയ്ക്കും രണ്ടാമത്തെ ആൺകുഞ്ഞ് ജനിച്ച വിവരമാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ സന്തോഷത്തോടെ പങ്കുവെച്ചത്. മൂത്ത കൊച്ചുമകൻ രോഹന് ഒരു അനിയൻ കൂടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. തിരക്കുപിടിച്ച രാഷ്ട്രീയ-പൊതുപ്രവർത്തന ജീവിതത്തിനിടയിൽ ഇത്തരം നിമിഷങ്ങൾ അപൂർവ്വവും വിലപ്പെട്ടതുമായ നിധിയാണെന്ന് ചെന്നിത്തല കുറിച്ചു. ദൈവാനുഗ്രഹത്താൽ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം…

Finance News 2 Min Read

കേരളത്തിന് കോടികളുടെ കേന്ദ്ര സഹായം; പക്ഷേ ‘SASCI’ കെണിയിലായി സംസ്ഥാനം!

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 50 വർഷത്തെ പലിശരഹിത വായ്പാ പദ്ധതിയായ 'സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്' (SASCI) കേരളത്തിന് ഒരേസമയം അനുഗ്രഹവും വലിയ വെല്ലുവിളിയുമായി മാറുന്നു. വലിയ ടൂറിസം-വികസന പദ്ധതികൾക്ക് കേരളം ഫണ്ട് നേടിയെടുത്തെങ്കിലും, കേന്ദ്രം മുന്നോട്ടുവെക്കുന്ന കർശനമായ നിബന്ധനകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ (Problems & Bottlenecks)​കോടികൾ…