തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സപ്ലൈകോയുടെ റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആകെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ സപ്ലൈകോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായി 385 കോടി…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും മുതിർന്ന സിപിഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പുതിയതായി പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രത്യേകിച്ച് ചിത്രത്തിലെ കറുത്ത ഫ്രെയിമിലുള്ള കണ്ണടയാണ് ശ്രദ്ധാകേന്ദ്രം. കറുത്ത നിറത്തിലുള്ള വലുപ്പമേറിയ ചതുരാകൃതിയിലുള്ള ഫ്രെയിമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. മുഖത്തിന് കൂടുതൽ ഷാർപ്പായ രൂപം നൽകുന്ന തരത്തിലുള്ള ഫ്രെയിം ഒരു മോഡേൺ ലുക്കാണ് നൽകുന്നത്. പിങ്ക് നിറത്തിലുള്ള ഷർട്ടിനൊപ്പമുള്ള…
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ 60 വയസ്സ് മുതലുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിനായി സർക്കാർ 5.28 കോടി രൂപ അനുവദിച്ചു മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 52,826 പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്കാണ് ഓണക്കോടി ലഭിക്കുക. ഒരാൾക്ക് ₹1,000 നിരക്കിലാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ആകെ ₹5,28,26,000 (അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ഇതിനായി അനുവദിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് ഓണക്കാല സമ്മാനം സാമ്പത്തികമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനം നിലച്ചതും പൂട്ടിക്കിടക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണാഘോഷത്തിനായി ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. തൊഴിലാളികൾക്ക് 1,000 രൂപ വീതം മൂല്യമുള്ള 'സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ' വിതരണം ചെയ്യുന്നതിനായി സർക്കാർ 20.87 ലക്ഷം രൂപ അനുവദിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലത്ത് അത്യാവശ്യ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന ബോണസിന്റെ ശമ്പള യോഗ്യതാ പരിധി പരിഷ്കരിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടുതൽ ജീവനക്കാർക്ക് ഓണം ബോണസിന്റെ ആനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 49,275 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്ക് 4500 രൂപ ബോണസായി ലഭിക്കും.കഴിഞ്ഞ തവണ 39,872 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്കായിരുന്നു 4500 രൂപ ബോണസ് . ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ₹3,000 രൂപ…
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും കരാർ വിവാദങ്ങളിലും മാധ്യമങ്ങൾക്ക് 1 കോടി രൂപ വെല്ലുവിളിയുമായി റിപ്പോർട്ട് ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. എന്നാൽ, കരാർ ലഭിച്ച ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടാൽ 2 കോടി രൂപ അങ്ങോട്ട് നൽകാം എന്ന ശ്രീജിത്ത് പണിക്കരുടെ കൗണ്ടർ ചലഞ്ച് വിഷയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. മാധ്യമ വിചാരണയ്‌ക്കെതിരെ ആന്റോ അഗസ്റ്റിന്റെ 6 ചോദ്യങ്ങൾസംസ്ഥാനത്തേക്ക് അർജന്റീന ടീമിനെ എത്തിക്കുന്നതുമായി…
ന്യൂഡൽഹി / ബെംഗളൂരു — ഉൽപ്പന്നങ്ങളുടെ പ്ലാസ്റ്റിക് പാക്കേജിംഗിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ലോകത്തിലെ പ്രമുഖ മദ്യ നിർമ്മാണ കമ്പനിയായ ഡിയാജിയോയുടെ (United Spirits) 18,000-ത്തോളം ബോക്സ് മദ്യശേഖരം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഉൽപ്പാദന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 1.6 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 13 കോടിയിലധികം രൂപ) മൂല്യമുള്ള മദ്യശേഖരം ഉദ്യോഗസ്ഥർ കണ്ടുകെട്ടിയത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് (Recycled PET) കുപ്പികളിൽ…
കൊച്ചി: കേരളവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി എച്ച്.ഇ. സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ വെച്ച് ഉന്നതതല കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ വികസന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള നിർണായക വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്:ഉന്നത വിദ്യാഭ്യാസവും ഗവേഷണവും: അമേരിക്കൻ സർവകലാശാലകളും കേരളത്തിലെ…
കോഴിക്കോട്: അനാവശ്യ ഭീതി പരത്താതെയും ജനജീവിതത്തെ ബാധിക്കാതെയും നിപ്പ വൈറസിനെ പ്രതിരോധിച്ച് കേരള ആരോഗ്യവകുപ്പ്. നിപ്പ ബാധിച്ച രോഗി നെഗറ്റീവായി ആശുപത്രി വിട്ടതോടെ സംസ്ഥാനം വീണ്ടും പൂർണ്ണ സുരക്ഷിതത്വത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. പ്രധാന ഘടകങ്ങൾ:പാനിക് ഇല്ലാത്ത പ്രതിരോധം: മിനിറ്റ് ബൈ മിനിറ്റ് ലൈവ് കവറേജുകളോ ദിവസവും നാലഞ്ചു തവണ വാർത്താ സമ്മേളനങ്ങളോ ഇല്ലാതെ തന്നെ കാര്യക്ഷമമായ നിരീക്ഷണവും പ്രതിരോധപ്രവർത്തനങ്ങളും നടന്നു. സാധാരണ ജനജീവിതം തടസ്സപ്പെട്ടില്ല: സ്കൂളുകൾ, കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ…
തിരുവനന്തപുരം: വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്യാതെ മുൻ സർക്കാർ പടിയിറങ്ങി. മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ 5 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയാക്കി മാറ്റിയതോടെ 35 കോടിയോളം രൂപയുടെ ഭാരിച്ച ബാധ്യതയാണ് പുതിയ സർക്കാരിന്റെ തലയിലായിരിക്കുന്നത്. 2025 നവംബർ വരെയുള്ള ഇൻസെന്റീവ് തുക മാത്രമാണ് മുൻ സർക്കാർ പൂർണ്ണമായി നൽകിയിട്ടുള്ളത്. തുടർന്നു വന്ന 2025 ഡിസംബർ, 2026 ജനുവരി, ഫെബ്രുവരി, മാർച്ച്,…
Sign in to your account