Tag: Kerala News

Kerala Politics News 1 Min Read

ക്ഷേമ പെൻഷൻ വിതരണം ഈ മാസം പഴയ രീതിയിൽ; മുഴുവൻ ഗുണഭോക്താക്കളെയും ഡി.ബി.റ്റി (DBT) ലേക്ക് മാറ്റാൻ തത്വത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസവും മാറ്റമില്ലാതെ പഴയ രീതിയിൽ തന്നെ തുടരും. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്ക് ജീവനക്കാർ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതിയിലുമായിരിക്കും ഈ മാസത്തെയും പെൻഷൻ വിതരണം നടപ്പിലാക്കുക. അതേസമയം, വരും മാസങ്ങളിൽ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ പരിഷ്കാരം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും തുക പൂർണ്ണമായും ഡി.ബി.റ്റി…

Kerala Politics News 1 Min Read

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ മാറ്റം; കിടപ്പുരോഗികൾ ഒഴികെയുള്ളവർക്ക് ഡി .ബി.ടി വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ

കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇനി മുതൽ കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാവർക്കും Direct Benefit Transfer (DBT) സംവിധാനത്തിലൂടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. നിലവിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ…

Finance Kerala Politics News 2 Min Read

ഡി എ വർധന ഉടൻ! 35000 കോടിയുടെ കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അർഹമായ പുതിയ ക്ഷാമബത്ത (ഡി.എ) വർധന ഉടൻ നൽകുന്നത് സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പൂർണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരള ഫിനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ 61-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഡി.എ വർധന ജീവനക്കാർക്ക് നൽകുന്നത് സർക്കാരിന്റെ…

Kerala Politics News 1 Min Read

അയ്യേ,ഇത് എന്ത് പ്രതിപക്ഷ നേതാവ് !ദുരിതാശ്വാസ മേഖലകളിൽ എത്തുന്നില്ല; ഫേസ്ബുക്ക് വിമർശനങ്ങളിൽ ഒതുങ്ങി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് സന്ദർശിക്കാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങുന്നതായി വിമർശനം. മഴക്കെടുതി രൂക്ഷമായ വിവിധ ജില്ലകളിലെ ദുരന്തബാധിത മേഖലകളോ ദുരിതാശ്വാസ ക്യാമ്പുകളോ നേരിട്ട് സന്ദർശിക്കുന്നതിന് പകരം സർക്കാരിനെതിരെ ഒന്നോ രണ്ടോ ഫേസ്ബുക്ക് പോസ്റ്റുകൾ കുറിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന്റെ ഇടപെടൽ നിലനിൽക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സന്നദ്ധ…

Kerala Politics News 1 Min Read

ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി: മഴക്കെടുതി രൂക്ഷമായ റാന്നിയും ആറന്മുളയും വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയും മിന്നൽ പ്രളയവും വിതച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ കേന്ദ്രമായ ആറന്മുളയിൽ എത്തുന്ന അദ്ദേഹം തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മറ്റ് ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ മലയോര-ഇടനാട് മേഖലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ…

Kerala Politics News 1 Min Read

സുഗതന്റെ അവധി അപേക്ഷ ; പിണറായി നിയമിച്ച KAS ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥയുമായ ഡോ. ചിത്ര അരുണിമയ്ക്ക് സസ്‌പെൻഷൻ. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദേശം മറികടന്ന് നടപടി സ്വീകരിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി. സംഭവത്തിന്റെ പശ്ചാത്തലം​വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന…

Kerala Politics News 1 Min Read

73,024 മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തിൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ 73,024 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച) രാവിലെ 11:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ നടക്കും. "പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മ പദ്ധതി"യുടെ ഭാഗമായാണ് ഈ കാർഡ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.​മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ…

Kerala Politics News 1 Min Read

“സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.…

Kerala Politics News 1 Min Read

സുഗതൻ്റെ അവധി അപേക്ഷ ; മന്ത്രിയുടെ നിർദേശം അട്ടിമറിച്ചത് പിണറായി നിയമിച്ച KAS ഉദ്യോഗസ്ഥ

തിരുവനന്തപുരം: കാപ്പാ (KAAPA) കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. തദ്ദേശ വകുപ്പ് മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും വ്യക്തമായ നിർദേശങ്ങൾ മറികടന്ന് സുഗതന് അനുകൂലമായി നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്…

News 1 Min Read

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 6 മരണം, 9 പേരെ കാണാനില്ല; 5,200-ലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

തിരുവനന്തപുരം — സംസ്ഥാനത്ത് തകർത്തുപെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പരക്കെ നാശനഷ്ടം. ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻസ് സെന്ററുകളുടെ (DEOC) ഓഗസ്റ്റ് 02, രാവിലെ 07:30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ 6 പേർ മരണപ്പെടുകയും 9 പേരെ കാണാതാവുകയും ചെയ്തു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ജില്ലകളിലായി തുറന്ന 197 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,247 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ​🏕️ ദുരിതാശ്വാസ ക്യാമ്പുകൾ: 197…