തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചാലുടൻ തുടർചികിത്സയ്ക്കായി മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ആറാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നത്. ചികിത്സ മയോ ക്ലിനിക്കിൽ; ചെലവ് കോടികൾ! കഴിഞ്ഞ അഞ്ച് തവണയായി അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇതിനോടകം ചികിത്സയ്ക്കായി മാത്രം 1 കോടി രൂപയിലധികം സർക്കാർ…
തിരുവനന്തപുരം: ലോകം പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, കേരളത്തിൽ ഭരണസിരാകേന്ദ്രത്തിൽ നടന്നത് കാലാവധി നീട്ടൽ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ആശങ്ക പടരുകയാണ്. എന്നാൽ ഇതേസമയത്താണ് കേരളത്തിൽ സംസ്ഥാന പൊലീസ് മേധാവി (DGP) റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. പശ്ചിമേഷ്യയിൽ തീമഴ; തിരിച്ചടിച്ച് ഇറാൻ ഇന്നലെയാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും ശക്തമായ സൈനിക നീക്കം…
തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അവിടെ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പശ്ചിമേഷ്യയിലെ സംഘർഷം വർധിക്കുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുന്നതും അനിശ്ചിതാവസ്ഥ തുടരുന്നതും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. പ്രധാന ആരോപണങ്ങൾ: "എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."…
തലശേരി: സ്വന്തം മണ്ഡലത്തിലെ പൊന്ന്യത്തങ്കത്തിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ഇടപെടൽ സാംസ്കാരിക വകുപ്പിലും ഫോക് ലോർ അക്കാദമിയിലും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. തലശേരിയിലെ 'പൊന്ന്യത്തങ്കം' ഉത്സവത്തിന് കഴിഞ്ഞ വർഷം നൽകിയ 10 ലക്ഷം രൂപ ഇത്തവണ ഒരു കോടി രൂപയായി വർദ്ധിപ്പിക്കണമെന്ന സ്പീക്കറുടെ കടുംപിടുത്തമാണ് വിവാദങ്ങൾക്ക് ആധാരം. വകമാറ്റിയത് കലാകാരന്മാരുടെ പണംനേരത്തെ ഫോക് ലോർ അക്കാദമിയുടെ ഭാഗമായി ഇൻ്റർനാഷണൽ ഫോക് ഫെസ്റ്റ് നടന്നിരുന്നു. ഇതിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) കുടിശികകളുടെ വിതരണത്തിനായുള്ള ഉത്തരവ് വൈകുന്നതിൽ പ്രതിഷേധം പുകയുന്നു. വിവിധ ഗഡുക്കളിലായി ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉത്തരവോ പുറത്തിറക്കാൻ ധനവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രധാന പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ: കൃത്യമായ ആലോചനയില്ലാതെയാണോ…
തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് സർക്കാരിന് പൊതുസമൂഹത്തിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. മന്ത്രിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ നടത്തിയ നീക്കങ്ങൾ വേണ്ടത്ര ഫലം കണ്ടില്ലെന്നും ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ, മന്ത്രിയുടെ ആശുപത്രി വാസം രാഷ്ട്രീയമായ 'സെൽഫ് ഗോൾ'…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ 'കൈത്താങ്ങ്'. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്. ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ…
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഡിജിറ്റലൈസ് ചെയ്യാൻ കൊണ്ടുവന്ന കെ-സ്മാർട്ട് (K-SMART) പദ്ധതിയുടെ മറവിൽ നടന്നത് വൻ ഡാറ്റാ കച്ചവടം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ താത്പര്യങ്ങൾക്കായി കൈമാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ OSD അയച്ച കത്ത് പുറത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസർ (OSD) ശ്രീറാം സാംബശിവ റാവു ആണ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന്…
തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്. 'എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും':…
Sign in to your account