തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി എന്ന പേരിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇപ്പോൾ 'പച്ചയായ പകൽക്കൊള്ള'യായി മാറുന്നു. അർഹമായ ചികിത്സാ ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച 1.25 ലക്ഷം ക്ലെയിമുകളാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ വലിച്ചെറിഞ്ഞത്. ഇത്തരത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ട 100 കോടിയോളം രൂപയാണ് കമ്പനികൾ വെട്ടിച്ചത്. സർക്കാരാകട്ടെ, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കാഴ്ചക്കാരനായി മാറി നിൽക്കുകയാണ്. 1.25 ലക്ഷം പേരുടെ കണ്ണീര്; സർക്കാരിന് പുച്ഛം! "ഇതുവരെ…
ലുധിയാന: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ പഞ്ചാബിലെ ലുധിയാനയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ ഒരു മാറ്റം പ്രകടമാകുന്നു. പരീക്ഷയിൽ 99 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ ഭൂരിഭാഗം വിദ്യാർത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നത് നോൺ-മെഡിക്കൽ (Non-Medical) സ്ട്രീമാണ്. എഞ്ചിനീയറിംഗ് മേഖലയോടുള്ള താല്പര്യവും സാങ്കേതിക വിദ്യയിലുണ്ടാകുന്ന വൻ കുതിച്ചുചാട്ടവുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഐ.ഐ.ടി പോലെയുള്ള പ്രശസ്തമായ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും ഭാവിയിൽ സ്റ്റാർട്ട്-അപ്പ്…
വാഗമൺ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒരു വാചകമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് - "തിളക്കമാർന്ന വിജയം യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിന് പോകും". എന്നാൽ ഇന്ന് സതീശൻ വനവാസത്തിന് പോകുകയാണ്. രാഷ്ട്രീയമായ വനവാസമല്ല, മറിച്ച് വാഗമണ്ണിലെ 'വനവാസം' എന്ന പേരുള്ള പുതിയ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ…
മുണ്ടക്കയം: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശം പകർന്നുനൽകുകയാണ് മുണ്ടക്കയത്തെ വണ്ടൻപതാൽ ഗ്രാമം. ബെത്ലഹേം ആശ്രമത്തിലെ അന്തേവാസിയായിരുന്ന പാർവ്വതിയുടെ വിവാഹത്തിന് പിതാവിന്റെ സ്ഥാനത്തുനിന്ന് ക്രിസ്ത്യൻ പുരോഹിതൻ കർമ്മങ്ങൾ നിർവ്വഹിച്ച കാഴ്ച കേരളത്തിന്റെ മതസൗഹാർദ്ദ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറി. ബെത്ലഹേം ആശ്രമം ഡയറക്ടർ ഫാദർ റോയ് വടക്കേലാണ് പാർവ്വതിയുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്തുനിന്ന് വരൻ അനന്തുവിന്റെ കൈകളിലേക്ക് പാർവ്വതിയുടെ കൈപിടിച്ചു നൽകിയത്. കോട്ടയം ജില്ലയിലെ വണ്ടൻപതാൽ ഗ്രാമത്തിലായിരുന്നു ഈ…
തിരുവനന്തപുരം: 2024 ജൂലൈ 30-ന് കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കായി സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. കെ.പി.സി.സി സെക്രട്ടറിയും തിരുവനന്തപുരം ജില്ല പഞ്ചായത്ത് അംഗവും ആയ അഡ്വ. സി.ആർ. പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം (RTI) ലഭ്യമായ രേഖകൾ പ്രകാരം, ഇത്രയും വലിയൊരു മഹാദുരന്തത്തിന് സർക്കാർ സംസ്ഥാന ഖജനാവിൽ നിന്ന് നേരിട്ട് ചെലവഴിച്ചത് വെറും 102.59 കോടി രൂപ മാത്രമാണ്. പുനരധിവാസ…
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് (e-Office) സംവിധാനം അഞ്ച് ദിവസത്തേക്ക് അപ്രതീക്ഷിതമായി നിർത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. അഞ്ച് ദിവസത്തെ സ്തംഭനം ഇ-ഓഫീസിന്റെ നിലവിലെ വേർഷൻ പുതിയ പതിപ്പിലേക്ക് മാറ്റുന്നതിന്റെ (Version Upgrade) ഭാഗമായി ഏപ്രിൽ 10 രാത്രി 10 മണി മുതൽ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ 2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ…
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുതിർന്ന കോൺഗ്രസ് നേതാവും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും, അദ്ദേഹത്തിന്റെ സേവനം വരുംകാലങ്ങളിലും പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. ട്രെയിനിലെ ഒന്നര മണിക്കൂർ ചർച്ച രണ്ടാഴ്ച മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള നിർണ്ണായകമായ കൂടിക്കാഴ്ച നടന്നത്. ഒന്നര മണിക്കൂറോളം…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. അടുത്തിടെ ആണ് അദ്ദേഹം വിരമിച്ചത്. ഭരണം മാറുമെന്ന സൂചനകൾ ശക്തമായതോടെ അദ്ദേഹം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. അധികാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം? ദീർഘകാലം ഇടതുപക്ഷ സർക്കാരിന്റെ വിശ്വസ്തനായി വിവിധ…
Sign in to your account