Tag: Kerala News

Business Finance News 1 Min Read

Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ നടപ്പിലാക്കി വന്ന പ്രവാസി ചിട്ടി പദ്ധതിയിൽ നിർണ്ണായക ഭരണപരമായ മാറ്റം വരുത്തി കേരള സർക്കാർ ഉത്തരവിറക്കി. പ്രവാസി ചിട്ടി വഴി സമാഹരിക്കുന്ന തുക കിഫ്ബി (KIIFB) ബോണ്ടുകളിൽ നിക്ഷേപിക്കുന്ന നിലവിലെ രീതി പൂർണ്ണമായും അവസാനിപ്പിച്ചു. പകരം, 1982-ലെ കേന്ദ്ര ചിറ്റ് ഫണ്ട് ആക്ട്, കേരള ചിറ്റ് ഫണ്ട് റൂൾസ് എന്നിവയ്ക്ക് വിധേയമായി കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടി ബിസിനസിന്റെ ഭാഗമായി 'പുതിയ പ്രവാസി ചിട്ടി' (New

Kerala Politics News 1 Min Read

പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി Pinarayi Vs Satheesan

തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം

Kerala Politics News 2 Min Read

പിണറായി വിജയൻ, വീണ, റിയാസ് എന്നിവർക്കെതിരെ കേസ്: ഇ.ഡി റിപ്പോർട്ട് നിയമപരിശോധനയ്ക്ക്; ഉചിതമായ നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് നിയമപരമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ Prevention of Money Laundering Act (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ

Finance News 3 Min Read

MEDISEP പ്രീമിയത്തിന് GST വേണ്ട; നിർണായക ഉത്തരവുമായി Kerala State GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്

Kerala Politics News 2 Min Read

“പദവികളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് വില നൽകി” — കെ. അച്യുതന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുശോചനം

തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തു; മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Kerala Politics News 1 Min Read

ലൈഫ് മിഷന് വീടിന് 4 ലക്ഷം, കിഫ് ബി ജനറൽ മാനേജർക്ക് പിണറായി നൽകിയത് 4.85 ലക്ഷം! ചീഫ് സെക്രട്ടറിക്കും മുകളിൽ ശമ്പളം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്

Finance News 1 Min Read

KSFE വായ്പ കുടിശികക്കാർക്ക് വൻ ആശ്വാസവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ; ‘കുടിശിക നിവാരണം 2026’ പദ്ധതിയിൽ പലിശയിൽ 60% വരെ ഇളവ്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിൽ വിവിധ വായ്പകളുടെ കുടിശിക വരുത്തിയ ഇടപാടുകാർക്ക് വലിയ ആശ്വാസവുമായി പ്രത്യേക ‘കുടിശിക നിവാരണം 2026’ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് പലിശയിൽ പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെ.എസ്.എഫ്.ഇ. സർക്കുലറിൽ വ്യക്തമാക്കുന്നത്.2026 സെപ്റ്റംബർ 3-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, പ്രത്യേക കുടിശിക നിവാരണ പദ്ധതി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ നവംബർ

Kerala Politics News 2 Min Read

സതീശൻ്റെ നിർഭയത്വവും നിലപാടും വീണ്ടും ചർച്ചയാകുമ്പോൾ; ഒരേ ഒരു വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളും തുറന്ന പ്രതികരണങ്ങളും കൊണ്ട് ശ്രദ്ധേയനായ രാഷ്‌ട്രീയ നേതാവാണ് വി.ഡി. സതീശൻ. വിവിധ മത-സാമുദായിക വിഷയങ്ങളിൽ രാഷ്ട്രീയ നേട്ടമോ വോട്ടുബാങ്ക് കണക്കുകൂട്ടലുകളോ നോക്കാതെ പ്രതികരിക്കുന്ന ഒരേ ഒരു രാഷ്ട്രിയ നേതാവാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വിഷയം സജീവമായി നിൽക്കുമ്പോൾ മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ വി.ഡി. സതീശൻ തന്റെ നിലപാട്

News Sports 1 Min Read

ക്രിക്കറ്റ് ഇതിഹാസത്തിന്റെ ആദരം; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ് ഗെയ്ൽ

പുതുപ്പള്ളി: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ആരാധകരുടെ പ്രിയപ്പെട്ട ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തി മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു. കേരള സന്ദർശനത്തിന്റെ ഭാഗമായി പുതുപ്പള്ളിയിലെത്തിയ ഗെയ്‌ലിന്റെ സന്ദർശനം ക്രിക്കറ്റ് ആരാധകരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടി. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് അദ്ദേഹം മറ്റ് പരിപാടികളിൽ പങ്കെടുത്തത്. പുതുപ്പള്ളിയുടെ കായിക-സാംസ്കാരിക രംഗങ്ങൾക്ക് കൂടുതൽ ദേശീയ-അന്തർദേശീയ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ്