പറവൂർ: പ്രളയബാധിതർക്ക് ആശ്വാസവും ജീവനവും നൽകുന്ന ‘പുനർജനി’ പദ്ധതിയുടെ ഭാഗമായി പറവൂർ നിയോജകമണ്ഡലത്തിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തൻ്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
പെരുവാരം പഴേടത്തും വലിയ പല്ലംതുരുത്ത് കണ്ണമ്പറമ്പിലുമാണ് പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻ്റെ സാമൂഹിക പ്രതിബദ്ധതാ (CSR) പങ്കാളിത്തത്തോടെയാണ് ഈ വീടുകൾ നിർമ്മിക്കുന്നത്.
”പുനർജനി പറവൂരിന് പുതുജീവൻ പകർന്ന പദ്ധതിയാണ്. പുനർജനി തുടരും,” എന്ന് തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും പുനരധിവാസവും സുരക്ഷിത തണലുമൊരുക്കുന്നതിൽ പുനർജനി പദ്ധതി നിർണായക പങ്കാണ് വഹിക്കുന്നത്.
