തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് നിയമപരമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ Prevention of Money Laundering Act (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ…
തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണവും യാത്രാ അകമ്പടി സംവിധാനങ്ങളും വീണ്ടും ചർച്ച വിഷയമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പിണറായി വിജയൻ. 35 പേരുടെ വലിയ നിരപിണറായി വിജയന്റെ ഭരണകാലത്ത് ആകെ 35 പേരാണ് പേഴ്സണൽ സ്റ്റാഫ് പട്ടികയിൽ ഇടംപിടിച്ചിരുന്നത്. എ കാറ്റഗറിയിൽ 19 പേരും ബി കാറ്റഗറിയിൽ 16 പേരും ഉൾപ്പെടെയായിരുന്നു ഈ…
കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ക്ലാസ് മുറിയിലെ അനുഭവത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും ദീർഘവീക്ഷണവും കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം’ (Reimagining Keralam) പ്രത്യേക പരിശീലന പരിപാടി കോഴിക്കോട് ഐ.ഐ.എം.-ൽ ആരംഭിച്ചു. വർത്തമാനകാല കേരളം നേരിടുന്ന വിവിധ വെല്ലുവിളികളെ അതിജീവിച്ച്, നാളത്തെ കേരളത്തെ നവീനമായ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ പുനർസങ്കൽപ്പിക്കുക എന്നതാണ് ഈ…
തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എഡിറ്റിംഗ്, സെൻസറിംഗ് വിവാദത്തിൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു പ്രസാധന സ്ഥാപനം സ്വന്തം നട്ടെല്ല് വിട്ടുവീഴ്ച ചെയ്യുമ്പോൾ അത് ജനാധിപത്യത്തെ തന്നെയാണ് ദുർബലപ്പെടുത്തുന്നതെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ആത്മകഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയുമ്പോൾ, ഇന്ത്യയിൽ മാത്രം വസ്തുതകൾ എഡിറ്റ്…
തിരുവനന്തപുരം: ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ശാസ്ത്ര ഗവേഷണം നടത്തുന്നതിനിടെയാണ് പി.എച്ച്. കുര്യൻ സിവിൽ സർവീസിലെത്തുന്നത്. 1986 ബാച്ച്…
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റ് നാളെ 100 ദിവസം പൂർത്തിയാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഭരണകാലയളവിൽ പൊതുജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ക്ഷേമപദ്ധതികൾ നടപ്പാക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് സാധിച്ചുവെന്നതാണ് പ്രധാന നേട്ടം. ഒരു വർഷത്തേക്കുള്ള സംസ്ഥാന ബജറ്റും അടുത്ത അഞ്ച് വർഷത്തെ സമഗ്ര മുന്നേറ്റം ലക്ഷ്യമിടുന്ന ‘വിഷൻ 2031’ രേഖയും അടിസ്ഥാനമാക്കിയാണ് പുതിയ ഭരണകൂടം മുന്നോട്ട് പോകുന്നത്. നേട്ടങ്ങൾ പൂർണ്ണമായി ജനങ്ങളിലേക്ക് എത്തുന്നതിന് ചുരുങ്ങിയത് ആറ് മാസത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് ഐ.ടി.ഐകളിലെ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികൾക്കായി 12 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐ.ടി.ഐ കുട്ടിളുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും മുൻനിർത്തി നടപ്പിലാക്കുന്ന ഈ പദ്ധതികൾ 2027 മാർച്ച് 31 വരെ തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ തുക സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്ന് ലഭ്യമാക്കാനും തുക വിനിയോഗിക്കാൻ ട്രെയിനിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സാങ്കേതിക പരിശീലന രംഗത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനം നിലച്ചതും പൂട്ടിക്കിടക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണാഘോഷത്തിനായി ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. തൊഴിലാളികൾക്ക് 1,000 രൂപ വീതം മൂല്യമുള്ള 'സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ' വിതരണം ചെയ്യുന്നതിനായി സർക്കാർ 20.87 ലക്ഷം രൂപ അനുവദിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലത്ത് അത്യാവശ്യ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ…
തിരുവനന്തപുരം, ഓഗസ്റ്റ് 15, 2026: സ്വാതന്ത്ര്യദിന സന്ദേശത്തിൽ കേരളത്തെ കൂടുതൽ ആധുനികവും സുരക്ഷിതവും സമൃദ്ധവും നീതിയുക്തവുമായ സംസ്ഥാനമാക്കി മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ആഹ്വാനം ചെയ്തു. അടുത്തിടെ സംസ്ഥാനം നേരിട്ട ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ചേർത്തുപിടിക്കുമെന്നും, ഭാവിയിലെ പ്രളയ-ദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തമുഖത്ത് നിന്നാണ് കേരളം അതിജീവിച്ച് മുന്നിലെത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നിരവധി സഹോദരങ്ങളുടെ ജീവൻ…
Sign in to your account