തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിഷ്പ്രഭമാക്കി യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ സൂചനകൾ പ്രകാരം 101 മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഫലസൂചനകൾ നൽകുന്നത്. കേവലം 37 മണ്ഡലങ്ങളിൽ മാത്രമാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 2 സീറ്റുകളിൽ…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ വോട്ടർമാരുടെ മനോഗതം വെളിപ്പെടുത്തി സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (CPDS) പുറത്തുവിട്ട പോസ്റ്റ് പോൾ സർവ്വേ ഫലങ്ങൾ ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ മുന്നണികളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്ന് സർവ്വേ വ്യക്തമാക്കുന്നു. ജനപ്രീതിയിൽ സതീശൻ തരംഗം ഏറ്റവും ജനപ്രിയനായ നേതാവ് ആരെന്ന ചോദ്യത്തിന് 39% പേരും വി.ഡി സതീശനെയാണ് പിന്തുണച്ചത്.…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച സംഭവമായിരുന്നു 2021 ജൂൺ 2-ന് കേരള നിയമസഭയിൽ നടന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചും മരണക്കണക്കുകൾ ഒളിച്ചുവെക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കി. അടിയന്തര പ്രമേയവും സതീശന്റെ വെളിപ്പെടുത്തലുംകോവിഡ് മരണങ്ങൾ സർക്കാർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ എത്രയോ അധികമാണെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം…
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ…
വാഗമൺ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒരു വാചകമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് - "തിളക്കമാർന്ന വിജയം യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിന് പോകും". എന്നാൽ ഇന്ന് സതീശൻ വനവാസത്തിന് പോകുകയാണ്. രാഷ്ട്രീയമായ വനവാസമല്ല, മറിച്ച് വാഗമണ്ണിലെ 'വനവാസം' എന്ന പേരുള്ള പുതിയ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൻ്റെ കളിത്തട്ടിൽ സതീശൻ എന്ന ചതുരംഗ കരുനീക്കക്കാരൻ ഇന്ന് അജയ്യനായി വളർന്നിരിക്കുന്നു. ഇത് വെറുമൊരു അധികാരക്കൈമാറ്റമല്ല, മറിച്ച് മുറിവേറ്റ ഒരു മുന്നണിയെ നെഞ്ചുവിരിച്ചു നയിച്ച നായകന് കാലം കരുതിവെച്ച 'സ്വാഭാവിക നീതി'യാണ്. 2021-ലെ തകർച്ചയിൽ ആത്മവീര്യം നശിച്ച യു.ഡി.എഫിനെ പടുകുഴിയിൽ നിന്ന് കരകയറ്റിയ വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ദൈവഹിതം പോലെ അനിവാര്യമായി മാറുകയാണ്. പടത്തലവൻ്റെ ഉദയം: തോൽവികളിൽ നിന്ന് വിജയത്തിലേക്ക് 2016-ലും…
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നിയോജക മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനവും പോസ്റ്റൽ വോട്ടിംഗ് വിവരങ്ങളും ഔദ്യോഗികമായി ലഭ്യമാക്കാത്ത സാഹചര്യത്തിലാണ് ഈ ഇടപെടൽ. പ്രധാന ആവശ്യങ്ങൾ: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്താൻ കണക്കുകൾ കൃത്യസമയത്ത് വോട്ടർമാർക്ക് മുന്നിൽ എത്തേണ്ടതുണ്ടെന്ന് വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. കണക്കുകൾ വൈകുന്നത് പലതരത്തിലുള്ള…
തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അഴിമതിക്കറ പുരണ്ട ഫയലുകൾ ഇ-ഓഫീസ് പരിഷ്കരണത്തിൻ്റെ പേരിൽ വെട്ടിനിരത്താനുള്ള ഗൂഢനീക്കം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ സമയോചിതമായ ഇടപെടലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയതോടെ, പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ പിൻവാങ്ങി. എന്നാൽ, ഈ നാണക്കേട് മറയ്ക്കാൻ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിചിത്രമായ സർക്കുലറാണ് ഇപ്പോൾ ചിരിക്കു വകനൽകുന്നത്. മാസ്റ്റർ പ്ലാൻ തകർന്നു; സതീശൻ്റെ 'സർജിക്കൽ സ്ട്രൈക്ക്' ചീഫ് സെക്രട്ടറി എ. ജയതിലകിൻ്റെ…
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് (e-Office) സംവിധാനം അഞ്ച് ദിവസത്തേക്ക് അപ്രതീക്ഷിതമായി നിർത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. അഞ്ച് ദിവസത്തെ സ്തംഭനം ഇ-ഓഫീസിന്റെ നിലവിലെ വേർഷൻ പുതിയ പതിപ്പിലേക്ക് മാറ്റുന്നതിന്റെ (Version Upgrade) ഭാഗമായി ഏപ്രിൽ 10 രാത്രി 10 മണി മുതൽ…
Sign in to your account