തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ 2 ശതമാനം വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവായി. നവംബർ 1-ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഈ പുതിയ വർധനവ് ഉൾപ്പെടുത്തി നൽകും.
ഡി.എ/ഡി.ആർ 2 ശതമാനം ഉയർത്തിയതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 2 ശതമാനം ഡി. എ അനുവദിച്ചതോടെ രാജ്യത്ത് ഡി.എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി.
മുഖ്യമന്ത്രി വി. ഡി സതീശൻ്റെ കൃത്യമായ ധനകാര്യ മാനേജ്മെൻ്റ് ആണ് രാജ്യത്ത് ഒന്നാമത് എത്താൻ സംസ്ഥാനത്തിന് സാധിച്ചത്. കുടിശിക വരുത്താതെ ഓരോ കാര്യത്തിനും കൃത്യമായ ടൈം മാനേജ്മെൻ്റ് നടത്തി കാര്യങ്ങൾ നടത്താനുള്ള സതീശൻ്റെ വൈഭവം ഡി എ അനുവദിച്ചതിലും പ്രകടമാണ്. വിസ്മയം ആണ് സതീശൻ സർക്കാർ.
