തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം…
തിരുവനന്തപുരം, സെപ്റ്റംബർ 9, 2026:ആയൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊട്ടാരക്കര ഭാഗത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പെരുങ്ങള്ളൂർ–ബി.ബി. മുക്ക്–മാക്കുളം–വട്ടയം–വയക്കൽ ഭാഗത്തെ റോഡ് ഏകദേശം രണ്ട് കിലോമീറ്റർ കൂടി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് CMLRRP-ൽ ഉൾപ്പെടുത്തി അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.…
തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം…
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.…
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിൽ വിവിധ വായ്പകളുടെ കുടിശിക വരുത്തിയ ഇടപാടുകാർക്ക് വലിയ ആശ്വാസവുമായി പ്രത്യേക ‘കുടിശിക നിവാരണം 2026’ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് പലിശയിൽ പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെ.എസ്.എഫ്.ഇ. സർക്കുലറിൽ വ്യക്തമാക്കുന്നത്.2026 സെപ്റ്റംബർ 3-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, പ്രത്യേക കുടിശിക നിവാരണ പദ്ധതി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ നവംബർ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളും തുറന്ന പ്രതികരണങ്ങളും കൊണ്ട് ശ്രദ്ധേയനായ രാഷ്‌ട്രീയ നേതാവാണ് വി.ഡി. സതീശൻ. വിവിധ മത-സാമുദായിക വിഷയങ്ങളിൽ രാഷ്ട്രീയ നേട്ടമോ വോട്ടുബാങ്ക് കണക്കുകൂട്ടലുകളോ നോക്കാതെ പ്രതികരിക്കുന്ന ഒരേ ഒരു രാഷ്ട്രിയ നേതാവാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വിഷയം സജീവമായി നിൽക്കുമ്പോൾ മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ വി.ഡി. സതീശൻ തന്റെ നിലപാട്…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങളിലൂടെ ഭയപ്പെടുത്താനുള്ള ശ്രമം ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്ന രാഹുല്‍ ഗാന്ധിയെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിശബ്ദനാക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് രേഖകളിലും ഔദ്യോഗിക ഉപയോഗങ്ങളിലും **‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം.നിലവിലുള്ള പേപ്പറുകളും ഫയലുകളും മറ്റ് രേഖകളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇംഗ്ലീഷ് രേഖകളിൽ ആവശ്യമായിടത്ത് ‘M’ ചേർത്തും മലയാള രേഖകളിൽ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തിയും നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. സർക്കാർ…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന്, ഓഗസ്റ്റ് 30-ന്, തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം കുറിക്കും. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഒരുമിക്കുന്ന മഹാഘോഷയാത്രയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വൈകിട്ട് 5 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ലോക്ഭവന് സമീപത്തു നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേക്കോട്ട വരെ കടന്നുപോകും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്…
പറവൂർ: വർഷങ്ങളായി പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ മുഖം. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഡിപ്പോ കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ടിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ ഡിപ്പോയിലെത്തുന്ന യാത്രക്കാരുടെയും സർവീസ് നടത്തുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വർധിച്ചതാണ് നിലവിലെ കെട്ടിടത്തിലെ സൗകര്യങ്ങൾ അപര്യാപ്തമാകാൻ പ്രധാന കാരണം. ഇതോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.…
Sign in to your account