Tag: V D Satheesan

Finance Kerala Politics News 2 Min Read

തിരുവോണം ബമ്പർ കിട്ടാനില്ല! ടിക്കറ്റിനായി നെട്ടോട്ടം; 30 കോടിയുടെ ഭാഗ്യം ആർക്ക് ?

തിരുവനന്തപുരം: കേരളത്തിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026 വിൽപ്പന മെഗാഹിറ്റിലേക്ക്. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുവോണം ബമ്പർ ടിക്കറ്റുകൾക്ക് വലിയ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ടിക്കറ്റ് സ്വന്തമാക്കാൻ ആവശ്യക്കാർ ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ വിൽപ്പന ഉദ്ഘാടനം ചെയ്ത തിരുവോണം ബമ്പർ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. നറുക്കെടുപ്പ് തീയതി അടുത്തതോടെ ടിക്കറ്റിനുള്ള ആവശ്യം കൂടുതൽ ശക്തമായിരിക്കുകയാണ്. പല…

Business Finance Kerala Politics News 1 Min Read

സതീശൻ മാജിക്! 2026 ഓഗസ്റ്റ് വരെ 15.74% വളർച്ച; സംസ്ഥാന വരുമാനത്തിൽ വൻ കുതിപ്പുമായി കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ധനകാര്യ മാനേജ്‌മെന്റിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കേരളം കുതിക്കുന്നു. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ വരുമാനം 27,896.01 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (2025 ഓഗസ്റ്റ് വരെ) ഇത് 24,101.68 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ 15.74 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ജി.എസ്.ടി വരുമാനത്തിലെ കുതിപ്പ്:ജി.എസ്.ടി വരുമാനത്തിൽ (GST Revenue) മുൻവർഷത്തെ അപേക്ഷിച്ച് 21.78%…

Kerala Politics News 1 Min Read

കനത്ത മഴ: മണിക്കൂറടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ; ഒഴിപ്പിക്കലിന് കളക്ടർമാർക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കി സർക്കാർ. മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. മഴയുടെ തീവ്രത, വെള്ളപ്പൊക്ക സാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.…

News Sports 1 Min Read

വെടിയുതിർത്തത് മെഡലിലേക്ക്; കോഴിക്കോടിന്റെ അഭിമാനമായി വിദർശ! വെള്ളിത്തിളക്കത്തിന് വി.ഡി. സതീശന്റെ അഭിനന്ദനം

ജപ്പാൻ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി കോഴിക്കോട്ടുകാരി വിദർശ കെ. വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളിമെഡൽ സ്വന്തമാക്കി വിദർശ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായി. ലോകോത്തര താരങ്ങൾ അണിനിരന്ന 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് വിദർശ വെള്ളിമെഡൽ നേടിയത്. സമ്മർദമേറിയ മത്സരത്തിൽ കൃത്യതയും ഏകാഗ്രതയും കൈവിടാതെ നടത്തിയ പ്രകടനമാണ് താരത്തിന് മെഡൽ സമ്മാനിച്ചത്. കോഴിക്കോടിന്റെ മണ്ണിൽ നിന്ന് ഏഷ്യൻ കായികവേദിയിലേക്ക്…

Kerala Politics National News 5 Min Read

സതീശൻ സർക്കാരിന്റെ 4 മാസം: ‘വ്യത്യസ്തമായ രാഷ്ട്രീയം’ പ്രകടമാകുന്നുവെന്ന് National Herald

തിരുവനന്തപുരം: കേരളത്തിൽ വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോൾ ഭരണശൈലിയിൽ പ്രകടമായ മാറ്റമുണ്ടെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. National Herald പ്രസിദ്ധീകരിച്ച K.A. Shajiയുടെ ‘A different kind of politics?’ എന്ന അഭിപ്രായലേഖനമാണ് സതീശൻ സർക്കാരിന്റെ ആദ്യ നാല് മാസത്തെ ഭരണരീതിയെ വിശദമായി വിലയിരുത്തുന്നത്. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും സാധാരണക്കാർക്ക് കൂടുതൽ സമീപിക്കാവുന്ന ഇടങ്ങളായി മാറിയെന്നതാണ് ലേഖനത്തിലെ പ്രധാന…

Kerala Politics News 1 Min Read

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 482 ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതമായി 69,27,500 രൂപയാണ് അനുവദിച്ചത്. 2026 സെപ്റ്റംബർ 8-ന് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1755/2026/RD ഉത്തരവിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് ധനസഹായം അനുവദിക്കുന്നതിനുള്ള…

Kerala Politics News 1 Min Read

പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി Pinarayi Vs Satheesan

തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം…

Kerala Politics News 2 Min Read

ആയൂർ പട്ടണത്തെ ഒഴിവാക്കി കൊട്ടാരക്കരയിലേക്ക്; 2 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ ‘ബൈപ്പാസ്’ — ഗംഭീര നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്

തിരുവനന്തപുരം, സെപ്റ്റംബർ 9, 2026:ആയൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊട്ടാരക്കര ഭാഗത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പെരുങ്ങള്ളൂർ–ബി.ബി. മുക്ക്–മാക്കുളം–വട്ടയം–വയക്കൽ ഭാഗത്തെ റോഡ് ഏകദേശം രണ്ട് കിലോമീറ്റർ കൂടി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് CMLRRP-ൽ ഉൾപ്പെടുത്തി അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.…

Kerala Politics News 2 Min Read

“പദവികളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് വില നൽകി” — കെ. അച്യുതന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുശോചനം

തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം…

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തു; മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.…