തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളം ഭരിച്ച പിണറായി വിജയൻ്റെ ചിന്തയിൽ പോലും വരാത്ത ജനക്ഷേമ കാര്യങ്ങൾ ഭരണം കിട്ടി ഒരു മാസത്തിനുള്ളിൽ നടപ്പാക്കി കാണിച്ച് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന സ്‌ത്രീകൾക്ക് KSRTC ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് ഇന്ന് തുടക്കമാവുകയാണ്. മെയ് 18-ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ വിപ്ലവകരമായ വാഗ്ദാനം നിറവേറ്റി മാതൃകയായിരിക്കുകയാണ്.
സാധാരണക്കാരുടെ സതീശൻ ശൈലി
പിണറായി വിജയൻ്റെ മുൻ സർക്കാർ ‘പൗരപ്രമുഖർക്ക്’ പ്രാധാന്യം നൽകിയപ്പോൾ, വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സാധാരണ ജനങ്ങളെയാണ് നെഞ്ചിലേറ്റുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുതിയ ഭരണശൈലിയാണ് സംസ്ഥാനം ഇപ്പോൾ കാണുന്നത്. അധികാരമേറ്റ ആദ്യ കാബിനറ്റിൽ തന്നെ ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരോടുള്ള പ്രതിബദ്ധത സതീശൻ സർക്കാർ തെളിയിച്ചിരുന്നു. ഇതിന് പുറമെ വയോജനങ്ങൾക്കായി രാജ്യത്ത് തന്നെ ആദ്യമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളത്തെ ഇന്ത്യയിൽ ഒന്നാമതാക്കാനും പുതിയ സർക്കാരിന് സാധിച്ചു.
ബഹിഷ്കരണവുമായി പ്രതിപക്ഷം
ഇന്ന് മുതൽ സംസ്ഥാനത്തുടനീളം സ്‌ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ സർക്കാരിൻ്റെ ഈ ജനപ്രിയ നടപടികൾ പ്രതിപക്ഷത്തിന് (എൽ.ഡി.എഫ്) ഒട്ടും ദഹിച്ചിട്ടില്ല. ജനങ്ങൾക്കിടയിൽ സർക്കാരിനുള്ള ജനപ്രീതി വർദ്ധിക്കുന്നത് തടയാൻ ബസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹിഷ്കരിച്ചിരിക്കുകയാണ് പ്രതിപക്ഷം. എന്നാൽ പ്രതിപക്ഷ ബഹിഷ്കരണങ്ങളെ അവഗണിച്ച് സാധാരണക്കാരായ ജനങ്ങൾ വലിയ ആവേശത്തോടെയാണ് ഈ പദ്ധതിയെ വരവേൽക്കുന്നത്.