തിരുവനന്തപുരം: 2026 മേയ് 18-ന് കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ സംസ്ഥാന ഭരണരംഗത്ത് പ്രകടമാകുന്നത് വേറിട്ട ശൈലിയും കടുത്ത സാമ്പത്തിക അച്ചടക്കവും. മുഖ്യമന്ത്രി എന്ന പദവിയുടെ പേരിൽ ഖജനാവിൽ നിന്ന് കോടികൾ ധൂർത്തടിച്ച മുൻ ഇടത് സർക്കാരിന്റെ ശീലങ്ങൾക്ക് കടിഞ്ഞാണിട്ടതിലൂടെ മാത്രം കഴിഞ്ഞ 5 മാസം കൊണ്ട് 5.50 കോടി രൂപയുടെ ഭീമമായ ലാഭമാണ് സതീശൻ സർക്കാരിന് ഉണ്ടാക്കാനായത്. വെറും 2…
തിരുവനന്തപുരം: പിണറായി വിജയന്റെ പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്ത്യമായതോടെ, എൽഡിഎഫ് സർക്കാരിന്റെ തണലിൽ വിവിധ തസ്തികകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്ന ഇടത് സഹയാത്രികരായ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ സംഘങ്ങളും വലിയ പ്രതിസന്ധിയിൽ. ഭരണം നഷ്ടപ്പെട്ടതോടെ വരുമാനമാർഗ്ഗം അടഞ്ഞ 'സഖാക്കൾ' ഇപ്പോൾ ഒടിയൻ സിനിമയുടെ സംവിധായകനും വ്യവസായിയുമായ വി. എ. ശ്രീകുമാർ മേനോന്റെ ഉടമസ്ഥതയിലുള്ള 'PUSH' (പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്) എന്ന പരസ്യ ഏജൻസിയിൽ ജോലി നേടാൻ മൽസരിക്കുകയാണ്.…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) അനുവദിക്കുന്നതിൽ യു.ഡി.എഫ് സർക്കാരിന്റെ മിന്നൽ വേഗതയിൽ പ്രതിരോധത്തിലായി എൽ.ഡി.എഫ് മുൻ ഭരണനേതൃത്വം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് വെറും അഞ്ചാം മാസത്തിനുള്ളിൽ ജീവനക്കാരുടെ ആദ്യ ഗഡു ഡി.എ ഉത്തരവിറക്കിയതോടെ, രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചകളും കാലതാമസവും വീണ്ടും ചർച്ചയാവുകയാണ്. 2021 മേയിൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയൻ സർക്കാർ ജീവനക്കാർക്ക് ആദ്യ ഗഡു ഡി.എ അനുവദിക്കാൻ എടുത്തത് നീണ്ട 35…
തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ ബോർഡിന്റെ (KIIFB) പ്രവർത്തനം പഠിക്കാൻ നിയോഗിച്ച 'കിഫ് ബി റീസ്ട്രക്ചർ കമ്മിറ്റി'യുടെ റിപ്പോർട്ട് പുറത്തുവന്നതോടെ മുൻ എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും കടുത്ത പ്രതിസന്ധിയിൽ. കോടികളുടെ സാമ്പത്തിക തിരിമറികളും ഭൂമി കുംഭകോണവും മുതൽ നിയമന വിവാദങ്ങൾ വരെ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. ഇതോടെ, വിവാദങ്ങൾക്ക് മറുപടി നൽകാൻ പ്രതിരോധത്തിലായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുംബൈയിൽ ബിസിനസിലേക്ക് കടന്ന മുൻ കിഫ് ബി സി.ഇ.ഒയും മുൻ…
തിരുവനന്തപുരം: അഹന്ത വീഴ്ചക്ക് കാരണമാകും! 2021 ൽ തുടർ ഭരണം കിട്ടിയതിന് ശേഷം അഹങ്കാരത്തിന് കൈയും കാലും വച്ച ആൾരൂപമായി പിണറായി മാറി. വിദേശ യാത്രകൾ പിണറായിക്ക് ലഹരിയായി. പിണറായിയും ഭാര്യ കമലയും 123 ദിവസവും വിദേശത്ത് ആയിരുന്നു. നടത്തിയത് 16 വിദേശ യാത്രകൾ, സ്വകാര്യ യാത്രകൾ 6 എണ്ണം. അമേരിക്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, യു. എ ഇ എന്നിവിടങ്ങളിലാണ് പിണറായിയും ഭാര്യയും സ്വകാര്യ വിദേശയാത്ര നടത്തിയത്. 65 ദിവസമാണ്…
തിരുവനന്തപുരം: മന്ത്രിയായിട്ട് വേണം വിദേശത്ത് സർക്കാർ ചെലവിൽ പറക്കാൻ ! രണ്ടാം പിണറായി സർക്കാരിൻ്റെ ദയനീയ പതനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വീഴ്ച. കെ. കെ ശൈലജക്ക് പകരം വീണ ജോർജിനെയാണ് പിണറായി ആരോഗ്യ വകുപ്പിൻ്റെ ചുമതല ഏൽപിച്ചിരുന്നത്. ചാനലിലെ റിപ്പോർട്ടർ ആയിരുന്ന വീണ ജോർജ് മന്ത്രി പണിയിൽ വൻ പരാജയം ആയി മാറി.ഇത് പിണറായി സർക്കാരിൻ്റെ വൻ പതനത്തിന് കാരണമായി. 5 വർഷത്തിനിടയിൽ 44 ദിവസവമാണ്…
ന്യൂഡൽഹി / തിരുവനന്തപുരം — രാഷ്‌ട്രീയമായ വിയോജിപ്പുകൾക്കും തിരഞ്ഞെടുപ്പ് വൈരങ്ങൾക്കും അപ്പുറം ജനാധിപത്യ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് തെളിയിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്റെ അതിവേഗ ഇടപെടൽ. ദൽഹിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത ദൽഹി പോലീസിന്റെ നടപടിയെ ശക്തമായി അപലപിച്ച സതീശൻ, അദ്ദേഹത്തിന്റെ മോചനത്തിനായി ഉടനടി ഭരണതലത്തിൽ ഇടപെടൽ നടത്തുകയായിരുന്നു. കേരള ഹൗസിന് മുന്നിൽ വെച്ച് ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ. എൻ.…
തിരുവനന്തപുരം: ഭരണത്തിൽ സഹാനുഭൂതി എങ്ങനെ പ്രതിഫലിക്കുന്നു? ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിലും കോടതി വിധികൾ നടപ്പാക്കുന്നതിലും സർക്കാരുകൾ സ്വീകരിക്കുന്ന സമീപനം ഈ ചോദ്യത്തിന് ഉത്തരം നൽകാറുണ്ട്. മുത്തങ്ങ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട കസ്റ്റഡി പീഡനക്കേസിൽ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം അനുവദിക്കാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, കസ്റ്റഡി പീഡനത്തിനിരയായ ഡയറ്റ് മുൻ സീനിയർ ലക്ചറർ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ…
തിരുവനന്തപുരം: "ഓരോ ഫയലും ഓരോ ജീവിതമാണ്" എന്ന് ഭരണസിരാകേന്ദ്രത്തിലെ ജീവനക്കാരെയും ജനങ്ങളെയും ഓർമ്മിപ്പിച്ച് പ്രസംഗിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പടിയിറങ്ങിയത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ ചുവപ്പുനാടയിൽ കുടുക്കിയിട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. മുൻ സർക്കാരിന്റെ കാലയളവിൽ സെക്രട്ടേറിയേറ്റിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2.43 ലക്ഷത്തിലധികം ഫയലുകൾ. തുടർച്ചയായ രണ്ട് ഊഴങ്ങളിൽ ഭരണം നയിച്ചിട്ടും പ്രസംഗത്തിലെ വാഗ്ദാനങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരാൻ പിണറായി വിജയൻ സർക്കാരിന് സാധിച്ചില്ലെന്ന വലിയ വിമർശനമാണ് ഇതോടെ ഉയർന്നുവരുന്നത്.…
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് ടെർമിനൽ സറണ്ടർ അനുവദിച്ചു. ഈ മാസം 24 നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ ആനുകൂല്യങ്ങളിൽ ഒന്നായ ടെർമിനൽ സറണ്ടർ ആവശ്യപ്പെട്ട് 2026 മെയ് 31 നാണ് മനോജ് അപേക്ഷ നൽകിയത്. 2016 മുതൽ 2026 വരെയുള്ള പത്ത് വർഷം പിണറായി മുഖ്യമന്ത്രിയായ കാലയളവിൽ മനോജ് ആയിരുന്നു പ്രസ്…
Sign in to your account