തിരുവനന്തപുരം: മന്ത്രിയായിട്ട് വേണം വിദേശത്ത് സർക്കാർ ചെലവിൽ പറക്കാൻ ! രണ്ടാം പിണറായി സർക്കാരിൻ്റെ ദയനീയ പതനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വീഴ്ച.
കെ. കെ ശൈലജക്ക് പകരം വീണ ജോർജിനെയാണ് പിണറായി ആരോഗ്യ വകുപ്പിൻ്റെ ചുമതല ഏൽപിച്ചിരുന്നത്. ചാനലിലെ റിപ്പോർട്ടർ ആയിരുന്ന വീണ ജോർജ് മന്ത്രി പണിയിൽ വൻ പരാജയം ആയി മാറി.ഇത് പിണറായി സർക്കാരിൻ്റെ വൻ പതനത്തിന് കാരണമായി.
5 വർഷത്തിനിടയിൽ 44 ദിവസവമാണ് വീണ ജോർജ് വിദേശത്ത് ചെലവഴിച്ചത്.ഇതിൽ 5 എണ്ണം ഔദ്യോഗിക വിദേശ യാത്ര ആയിരുന്നുവെങ്കിൽ 6 എണ്ണം സ്വകാര്യ യാത്രകൾ ആയിരുന്നു.
യു.കെ, ക്യൂബ, ആസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് വീണ ജോർജ് ഔദ്യോഗിക വിദേശ യാത്ര നടത്തിയത്. ഇതിൽ അമേരിക്കയിലേക്ക് വീണ പറന്നത് രണ്ട് തവണ ആണ്.
3 തവണ യു. എ. ഇ , രണ്ട് തവണ ബഹറിൻ, ഒരു തവണ യു.കെ എന്നിവടങ്ങളിലാണ് വീണ സ്വകാര്യ യാത്ര നടത്തിയത്.
ആരോഗ്യ വകുപ്പിലെ ദയനീയ പരാജയം വീണക്ക് സ്വന്തം മണ്ഡലത്തിലെ ദയനീയ പരാജയത്തിനും കാരണമായി
സ്വന്തം മണ്ഡലമായ ആറൻമുളയിൽ 18, 985 വോട്ടിനാണ് വീണ ജോർജ് കോൺഗ്രസിൻ്റെ അബിൻ വർക്കിയോട് പരാജയപ്പെട്ടത്.
