തിരുവനന്തപുരം: അഹന്ത വീഴ്ചക്ക് കാരണമാകും! 2021 ൽ തുടർ ഭരണം കിട്ടിയതിന് ശേഷം അഹങ്കാരത്തിന് കൈയും കാലും വച്ച ആൾരൂപമായി പിണറായി മാറി.
വിദേശ യാത്രകൾ പിണറായിക്ക് ലഹരിയായി.
പിണറായിയും ഭാര്യ കമലയും 123 ദിവസവും വിദേശത്ത് ആയിരുന്നു. നടത്തിയത് 16 വിദേശ യാത്രകൾ, സ്വകാര്യ യാത്രകൾ 6 എണ്ണം.
അമേരിക്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, യു. എ ഇ എന്നിവിടങ്ങളിലാണ് പിണറായിയും ഭാര്യയും സ്വകാര്യ വിദേശയാത്ര നടത്തിയത്. 65 ദിവസമാണ് സ്വകാര്യ വിദേശയാത്ര നടത്തിയത്. ഇതിൽ അമേരിക്കയിൽ നടത്തിയ 3 സ്വകാര്യ യാത്രയും ചികിൽസ ആവശ്യത്തിന് ആയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ആണ് പിണറായി ചികിൽസ തേടിയത്.
യു.എ.ഇ , നോർവെ, യു.കെ, യു.എസ്.എ, ക്യൂബ, സൗദി അറേബ്യ, ബഹറീൻ, ഒമാൻ , ഖത്തർ , കുവൈറ്റ് എന്നിവടങ്ങിലാണ് പിണറായി ഔദ്യോഗിക വിദേശ യാത്ര നടത്തിയത്. യു. എ. ഇയിലേക്ക് 5 തവണയാണ് ഔദ്യോഗിക വിദേശ യാത്ര നടത്തിയത്. 58 ദിവസമായിരുന്നു ഔദ്യോഗിക വിദേശ യാത്രകൾ.
പിണറായിയുടെ വിദേശ യാത്ര വഴി സംസ്ഥാനത്ത് ഒരു നിക്ഷേപവും വന്നില്ല എന്ന കണക്കുകളും പുറത്ത് വന്നിരുന്നു. സർക്കാർ ഖജനാവ് ധൂർത്ത് അടിച്ചു ഉലകം ചുറ്റും വാലിബൻ ആയി പിണറായി മാറുക ആയിരുന്നു.
