തിരുവനന്തപുരം, ഒക്ടോബർ 25, 2026: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിമാന പദ്ധതിയായ 'പ്രിയദർശിനി'ക്ക് ഇതുവരെ അനുവദിച്ചത് 298.63 കോടി രൂപ. സെപ്റ്റംബർ മാസത്തെ സൗജന്യ യാത്രയുടെ ചെലവ് നികത്തുന്നതിനായി ഒക്ടോബർ 24ന് സർക്കാർ 88.23 കോടി രൂപ കൂടി അനുവദിച്ചതോടെയാണ് പദ്ധതിക്കായി അനുവദിച്ച ആകെ തുക 298.63 കോടി രൂപയായി ഉയർന്നത്. സ്ത്രീകളുടെ…
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനം നടപ്പാക്കാനുള്ള നിർണായക നടപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ഭവന പദ്ധതികൾക്ക് ആകെ 680.20 കോടി രൂപ വകയിരുത്തി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഉപധനാഭ്യർത്ഥനയിലാണ് ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക ഭവന പദ്ധതിക്കായി 527.68 കോടി രൂപയും പട്ടികവർഗ വിഭാഗങ്ങളുടെ ഭവന പദ്ധതിക്കായി 152.52 കോടി രൂപയുമാണ് വകയിരുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ…
തിരുവനന്തപുരം: അഹന്ത വീഴ്ചക്ക് കാരണമാകും! 2021 ൽ തുടർ ഭരണം കിട്ടിയതിന് ശേഷം അഹങ്കാരത്തിന് കൈയും കാലും വച്ച ആൾരൂപമായി പിണറായി മാറി. വിദേശ യാത്രകൾ പിണറായിക്ക് ലഹരിയായി. പിണറായിയും ഭാര്യ കമലയും 123 ദിവസവും വിദേശത്ത് ആയിരുന്നു. നടത്തിയത് 16 വിദേശ യാത്രകൾ, സ്വകാര്യ യാത്രകൾ 6 എണ്ണം. അമേരിക്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, യു. എ ഇ എന്നിവിടങ്ങളിലാണ് പിണറായിയും ഭാര്യയും സ്വകാര്യ വിദേശയാത്ര നടത്തിയത്. 65 ദിവസമാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ആരോഗ്യ പദ്ധതികൾക്കായി 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാമ്പത്തിക പ്രതിസന്ധിയും കുടിശികയും കാരണം താളംതെറ്റിയ ആരോഗ്യ സുരക്ഷാ പദ്ധതികളെ വീണ്ടും സജീവമാക്കാനും ക്ലെയിമുകൾ തടസ്സമില്ലാതെ സെറ്റിൽ ചെയ്യാനുമാണ് തുക അനുവദിച്ചത്. അനുവദിച്ച 600 കോടി രൂപയുടെ അധിക ഫണ്ട് താഴെ പറയുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്:കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP): ക്ലെയിമുകൾ തീർപ്പാക്കുന്നതിനായി 300.71…
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം സ്വന്തമാക്കിയ മലയാളി താരങ്ങളായ വിദർശ കെ. വിനോദും എം. ആർ. അർജുനും മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. വനിതകളുടെ 500 മീറ്റർ റൈഫിൾ ത്രീപൊസിഷനിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയ വിദർശ കെ. വിനോദും ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ എം. ആർ. അർജുനുമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അന്താരാഷ്ട്ര കായിക വേദിയിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കായികരംഗത്തെ…
തൃശ്ശൂർ: ഇന്നലെ പെയ്ത മഴയിൽ കിളിർത്തുവരുന്ന തകരകളെപ്പോലെയുള്ള ചില മാധ്യമ പ്രവർത്തനങ്ങളുടെ പിന്നാലെ മുഖ്യധാരാ മാധ്യമങ്ങൾ പോകരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്ത് ഉയർന്നുവരുന്ന എല്ലാ വാർത്തകളെയും ഒരേ രീതിയിൽ സമീപിക്കേണ്ടതില്ലെന്നും, വാർത്തകളുടെ വിശ്വാസ്യതയും പൊതുതാൽപര്യവും പരിശോധിച്ച ശേഷമായിരിക്കണം അവയ്ക്ക് പ്രാധാന്യം നൽകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കി സർക്കാർ. മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. മഴയുടെ തീവ്രത, വെള്ളപ്പൊക്ക സാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.…
തിരുവനന്തപുരം: കേരളത്തിൽ വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോൾ ഭരണശൈലിയിൽ പ്രകടമായ മാറ്റമുണ്ടെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. National Herald പ്രസിദ്ധീകരിച്ച K.A. Shajiയുടെ ‘A different kind of politics?’ എന്ന അഭിപ്രായലേഖനമാണ് സതീശൻ സർക്കാരിന്റെ ആദ്യ നാല് മാസത്തെ ഭരണരീതിയെ വിശദമായി വിലയിരുത്തുന്നത്. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും സാധാരണക്കാർക്ക് കൂടുതൽ സമീപിക്കാവുന്ന ഇടങ്ങളായി മാറിയെന്നതാണ് ലേഖനത്തിലെ പ്രധാന…
തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ട് ഭീഷണിക്ക് മേൽ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ശക്തമായ കടന്നാക്രമണം. വൈദ്യുതി പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഒഡീഷയിൽ നിന്ന് 100 മെഗാവാട്ട് (MW) അധിക വൈദ്യുതി സംസ്ഥാനത്തെത്തിച്ചു. ഇതോടൊപ്പം പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടി സമയബന്ധിതമായി ഉറപ്പാക്കിയതോടെ ഇന്നലെ (ഞായറാഴ്ച) നടത്താനിരുന്ന പവർ കട്ട് പൂർണ്ണമായും ഒഴിവാക്കാനായി. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സംസ്ഥാനം രൂക്ഷമായ ഇരുട്ടടി ഭീഷണിയിലായിരുന്ന ഘട്ടത്തിലാണ്…
തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം…
Sign in to your account