Tag: Kerala Politics

Kerala Politics News 1 Min Read

​വി.ഡി സതീശൻ്റെ ‘സിംപിൾ’ ലൈൻ; ഖജനാവിന് ലാഭം 5.50 കോടി! പിണറായി നടത്തിയത് വൻ ധൂർത്ത്

തിരുവനന്തപുരം: 2026 മേയ് 18-ന് കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ സംസ്ഥാന ഭരണരംഗത്ത് പ്രകടമാകുന്നത് വേറിട്ട ശൈലിയും കടുത്ത സാമ്പത്തിക അച്ചടക്കവും. മുഖ്യമന്ത്രി എന്ന പദവിയുടെ പേരിൽ ഖജനാവിൽ നിന്ന് കോടികൾ ധൂർത്തടിച്ച മുൻ ഇടത് സർക്കാരിന്റെ ശീലങ്ങൾക്ക് കടിഞ്ഞാണിട്ടതിലൂടെ മാത്രം കഴിഞ്ഞ 5 മാസം കൊണ്ട് 5.50 കോടി രൂപയുടെ ഭീമമായ ലാഭമാണ് സതീശൻ സർക്കാരിന് ഉണ്ടാക്കാനായത്. ​വെറും 2…

Kerala Politics News 1 Min Read

ഒടിയൻ സംവിധായകന്റെ ‘PUSH’-ലേക്ക് തൊഴിൽ തേടി ഇടത് മാപ്രകളുടെ ഒഴുക്ക്!

തിരുവനന്തപുരം: പിണറായി വിജയന്റെ പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്ത്യമായതോടെ, എൽഡിഎഫ് സർക്കാരിന്റെ തണലിൽ വിവിധ തസ്തികകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്ന ഇടത് സഹയാത്രികരായ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ സംഘങ്ങളും വലിയ പ്രതിസന്ധിയിൽ. ഭരണം നഷ്ടപ്പെട്ടതോടെ വരുമാനമാർഗ്ഗം അടഞ്ഞ 'സഖാക്കൾ' ഇപ്പോൾ ഒടിയൻ സിനിമയുടെ സംവിധായകനും വ്യവസായിയുമായ വി. എ. ശ്രീകുമാർ മേനോന്റെ ഉടമസ്ഥതയിലുള്ള 'PUSH' (പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്) എന്ന പരസ്യ ഏജൻസിയിൽ ജോലി നേടാൻ മൽസരിക്കുകയാണ്.…

Finance Kerala Politics News 1 Min Read

വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി, 680.20 കോടി രൂപ അനുവദിച്ചു; ബജറ്റ് പ്രഖ്യാപനം യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനം നടപ്പാക്കാനുള്ള നിർണായക നടപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ഭവന പദ്ധതികൾക്ക് ആകെ 680.20 കോടി രൂപ വകയിരുത്തി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഉപധനാഭ്യർത്ഥനയിലാണ് ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക ഭവന പദ്ധതിക്കായി 527.68 കോടി രൂപയും പട്ടികവർഗ വിഭാഗങ്ങളുടെ ഭവന പദ്ധതിക്കായി 152.52 കോടി രൂപയുമാണ് വകയിരുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ…

Kerala Politics News 1 Min Read

​കോടികളുടെ കിഫ് ബി തട്ടിപ്പ് പുറത്ത്: ‘എബ്രഹാമേ, മറുപടി തയ്യാറാക്ക്!’ – പിണറായിയുടെ നിർദേശം മുംബൈയിലേക്ക്

തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ ബോർഡിന്റെ (KIIFB) പ്രവർത്തനം പഠിക്കാൻ നിയോഗിച്ച 'കിഫ് ബി റീസ്ട്രക്ചർ കമ്മിറ്റി'യുടെ റിപ്പോർട്ട് പുറത്തുവന്നതോടെ മുൻ എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും കടുത്ത പ്രതിസന്ധിയിൽ. കോടികളുടെ സാമ്പത്തിക തിരിമറികളും ഭൂമി കുംഭകോണവും മുതൽ നിയമന വിവാദങ്ങൾ വരെ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. ഇതോടെ, വിവാദങ്ങൾക്ക് മറുപടി നൽകാൻ പ്രതിരോധത്തിലായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുംബൈയിൽ ബിസിനസിലേക്ക് കടന്ന മുൻ കിഫ് ബി സി.ഇ.ഒയും മുൻ…

Kerala Politics News Travel 1 Min Read

രണ്ടാം പിണറായി സർക്കാർ; പിണറായിയും ഭാര്യ കമലയും 123 ദിവസവും വിദേശത്ത് ! നടത്തിയത് 16 വിദേശ യാത്രകൾ, സ്വകാര്യ യാത്രകൾ 6 എണ്ണം

തിരുവനന്തപുരം: അഹന്ത വീഴ്ചക്ക് കാരണമാകും! 2021 ൽ തുടർ ഭരണം കിട്ടിയതിന് ശേഷം അഹങ്കാരത്തിന് കൈയും കാലും വച്ച ആൾരൂപമായി പിണറായി മാറി. വിദേശ യാത്രകൾ പിണറായിക്ക് ലഹരിയായി. പിണറായിയും ഭാര്യ കമലയും 123 ദിവസവും വിദേശത്ത് ആയിരുന്നു. നടത്തിയത് 16 വിദേശ യാത്രകൾ, സ്വകാര്യ യാത്രകൾ 6 എണ്ണം. അമേരിക്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, യു. എ ഇ എന്നിവിടങ്ങളിലാണ് പിണറായിയും ഭാര്യയും സ്വകാര്യ വിദേശയാത്ര നടത്തിയത്. 65 ദിവസമാണ്…

Kerala Politics News Travel 1 Min Read

വീണ ജോർജ് 44 ദിവസവും വിദേശത്ത് ; നടത്തിയത് 11 വിദേശ യാത്രകൾ, സ്വകാര്യ വിദേശയാത്രകൾ 6 എണ്ണം, പറന്നത് യു.കെ, അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക്

തിരുവനന്തപുരം: മന്ത്രിയായിട്ട് വേണം വിദേശത്ത് സർക്കാർ ചെലവിൽ പറക്കാൻ ! രണ്ടാം പിണറായി സർക്കാരിൻ്റെ ദയനീയ പതനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വീഴ്ച. കെ. കെ ശൈലജക്ക് പകരം വീണ ജോർജിനെയാണ് പിണറായി ആരോഗ്യ വകുപ്പിൻ്റെ ചുമതല ഏൽപിച്ചിരുന്നത്. ചാനലിലെ റിപ്പോർട്ടർ ആയിരുന്ന വീണ ജോർജ് മന്ത്രി പണിയിൽ വൻ പരാജയം ആയി മാറി.ഇത് പിണറായി സർക്കാരിൻ്റെ വൻ പതനത്തിന് കാരണമായി. 5 വർഷത്തിനിടയിൽ 44 ദിവസവമാണ്…

Kerala Politics News 1 Min Read

“വിരമിച്ചു കഴിഞ്ഞാൽ ചീഫ് സെക്രട്ടറിയും പ്യൂണും ഒന്ന് തന്നെയാണ്. പദവിയുടെ പത്രാസ് പദവിയിൽ ഇരിക്കുമ്പോൾ മാത്രം” — ഡോ. ബാബു പോൾ; ശ്രീലേഖമാർ ഓർക്കുക!

തിരുവനന്തപുരം : ​മുൻ ഡി.ജി.പിയും തിരുവനന്തപുരം ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ സമീപകാല പ്രസ്താവനകളും കോർപ്പറേഷനിലെ രാജി നീക്കങ്ങളും രാഷ്ട്രീയ സർക്കിളുകളിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ പദവികളിൽ നിന്നു വിരമിച്ച ശേഷവും പഴയ 'പൊലീസ് ഗമ'യും പ്രത്യേക ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്ന നിലപാടുകൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ, പ്രശസ്ത ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഡോ. ഡി. ബാബു പോൾ മുൻപ് നടത്തിയ തികച്ചും പ്രസക്തമായ…

Kerala Politics National News 1 Min Read

രാഷ്‌ട്രീയത്തിനും അപ്പുറം ഭരണഘടനാ മൂല്യം: പിണറായി വിജയന്റെ കസ്റ്റഡിയിൽ വി. ഡി. സതീശന്റെ ഇടപെടൽ ജനാധിപത്യത്തിന് പുതിയ മാതൃക

ന്യൂഡൽഹി / തിരുവനന്തപുരം — രാഷ്‌ട്രീയമായ വിയോജിപ്പുകൾക്കും തിരഞ്ഞെടുപ്പ് വൈരങ്ങൾക്കും അപ്പുറം ജനാധിപത്യ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് തെളിയിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്റെ അതിവേഗ ഇടപെടൽ. ദൽഹിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത ദൽഹി പോലീസിന്റെ നടപടിയെ ശക്തമായി അപലപിച്ച സതീശൻ, അദ്ദേഹത്തിന്റെ മോചനത്തിനായി ഉടനടി ഭരണതലത്തിൽ ഇടപെടൽ നടത്തുകയായിരുന്നു. കേരള ഹൗസിന് മുന്നിൽ വെച്ച് ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ. എൻ.…

Kerala Politics News 4 Min Read

ഭരണത്തിൽ സഹാനുഭൂതി: വി.ഡി. സതീശൻ സർക്കാരും പിണറായി വിജയൻ സർക്കാരും തമ്മിലുള്ള സമീപനവ്യത്യാസം; മുത്തങ്ങ കേസിൽ 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെ.കെ. സുരേന്ദ്രന് നീതി

തിരുവനന്തപുരം: ഭരണത്തിൽ സഹാനുഭൂതി എങ്ങനെ പ്രതിഫലിക്കുന്നു? ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിലും കോടതി വിധികൾ നടപ്പാക്കുന്നതിലും സർക്കാരുകൾ സ്വീകരിക്കുന്ന സമീപനം ഈ ചോദ്യത്തിന് ഉത്തരം നൽകാറുണ്ട്. മുത്തങ്ങ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട കസ്റ്റഡി പീഡനക്കേസിൽ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം അനുവദിക്കാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, കസ്റ്റഡി പീഡനത്തിനിരയായ ഡയറ്റ് മുൻ സീനിയർ ലക്ചറർ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ…

Kerala Politics News 2 Min Read

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനും ഉത്തരവാദിത്തമെന്ന് ആരോപണം; കെഎസ് ടിപി തടസ്സങ്ങളിൽ സഭാരേഖകൾ പുറത്ത്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (KSTP) ഭാഗമായുള്ള ആങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് നിർമാണ കരാറെടുത്ത മലേഷ്യൻ കൺസോർഷ്യമായ പതിബെൽ (PATI-BEL) കമ്പനി ഉദ്യോഗസ്ഥൻ ലീ സീ ബീൻ ജീവനൊടുക്കിയ സംഭവത്തിൽ, അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ഐ.എ.എസിനെതിരെയുള്ള ആരോപണങ്ങൾക്ക് പുറമെ അന്നത്തെ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പങ്കും രാഷ്ട്രീയ ചർച്ചയാകുന്നു. പദ്ധതി വൈകിയതിലും കരാറുകാരുമായി തർക്കങ്ങൾ ഉടലെടുത്തതിലും സാമ്പത്തികവും ഭരണപരവുമായ തടസ്സങ്ങൾ സൃഷ്ടിച്ചത്…