തിരുവനന്തപുരം: പിണറായി വിജയന്റെ പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്ത്യമായതോടെ, എൽഡിഎഫ് സർക്കാരിന്റെ തണലിൽ വിവിധ തസ്തികകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്ന ഇടത് സഹയാത്രികരായ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ സംഘങ്ങളും വലിയ പ്രതിസന്ധിയിൽ. ഭരണം നഷ്ടപ്പെട്ടതോടെ വരുമാനമാർഗ്ഗം അടഞ്ഞ ‘സഖാക്കൾ’ ഇപ്പോൾ ഒടിയൻ സിനിമയുടെ സംവിധായകനും വ്യവസായിയുമായ വി. എ. ശ്രീകുമാർ മേനോന്റെ ഉടമസ്ഥതയിലുള്ള ‘PUSH’ (പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്) എന്ന പരസ്യ ഏജൻസിയിൽ ജോലി നേടാൻ മൽസരിക്കുകയാണ്.
സർക്കാരിന്റെ തണലിലെ ‘സുഖവാസം’ അവസാനിച്ചു
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ റെക്കോർഡ് ഭരണത്തിനിടയിൽ, ഇടത് മുന്നണിയോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധിയാളുകളാണ് പി.ആർ ഏജൻസികളിലും സർക്കാർ ഉപസ്ഥാപനങ്ങളിലുമായി വൻ തുക ശമ്പളത്തിൽ ജോലി നേടിയിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ഇത്തരക്കാരുടെ പദവികളും കരാറുകളും റദ്ദാക്കപ്പെടുകയും പലർക്കും ജോലി നഷ്ടമാവുകയും ചെയ്തു.
’PUSH’ – ഇപ്പോൾ സഖാക്കളുടെ പ്രധാന ആശ്രയകേന്ദ്രം
ഭരണം പോയതോടെ ജോലിയില്ലാതെ തെരുവിലായ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയ കൈകാര്യം ചെയ്തവർക്കും ഇപ്പോൾ പ്രധാന ആശ്രയ കേന്ദ്രമായി മാറിയിരിക്കുന്നത് ശ്രീകുമാർ മേനോന്റെ ‘PUSH’ ആണ്.
പ്രമുഖ മാധ്യമപ്രവർത്തകന്റെ ഭാര്യക്ക് നിയമനം: തിരുവനന്തപുരത്തെ പ്രമുഖ ഇടത് മാധ്യമപ്രവർത്തകന്റെ ഭാര്യക്കും കഴിഞ്ഞ സർക്കാരിൽ മുൻ സി.പി.എം മന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പി.ആർ ജോലികളും ഏകോപിപ്പിച്ചിരുന്ന പ്രമുഖനും PUSH -ൽ ജോലി ലഭിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഇതിന് പിന്നാലെ, ജോലി നഷ്ടപ്പെട്ട മറ്റ് നിരവധി ഇടത് അനുകൂല മാധ്യമപ്രവർത്തകരും സഖാക്കളും PUSH-ലേക്ക് വ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
