തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ ജി.എസ്.ടി (GST) നിയമ വ്യാഖ്യാനങ്ങളെച്ചൊല്ലി രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ വൻ വിവാദം. അഡ്വാൻസ് കൈമാറിയ തുകകൾക്ക് മേലുള്ള നികുതി ബാധ്യതയെക്കുറിച്ച് തോമസ് ഐസക് നടത്തുന്ന വാദങ്ങൾ നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് GST നിയമങ്ങൾ വ്യക്തമാക്കുന്നു. വിവാദം എന്ത്?"ഒരു സേവനവും (സപ്ലൈ) നടന്നിട്ടില്ലെങ്കിൽ പിന്നെ എവിടെയാണ് ജി.എസ്.ടി ബാധ്യത വരുന്നത്?" എന്ന തരത്തിലുള്ള വാദമാണ് മുൻ ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്. ഭാവിയിൽ നടക്കേണ്ട ഒരു…
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻ്റ് സെൻ്ററിൽ (KSREC) സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 52 പ്രൊജക്ട് ജീവനക്കാരുടെ കരാർ കാലാവധി നീട്ടി നൽകിയ നടപടി വൻ വിവാദത്തിലേക്ക്. പിണറായി സർക്കാരിന്റെ കാലത്ത് കരാർ അടിസ്ഥാനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ കാലാവധിയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നീട്ടി നൽകിയിരിക്കുന്നത്. ഈ ജീവനക്കാരുടെ സർവീസ് കാലാവധി 2026 ജൂലൈ 24-ന് അവസാനിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അനുമതിയും വാങ്ങാതെ, സ്ഥാപനത്തിലെ…
കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അധികാരാരോഹണവും തുടർന്നുള്ള വീഴ്ചയും വ്യക്തമാക്കുന്ന ഫോട്ടോ കൊളാഷ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിണറായി ഭരണകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന മട്ടിൽ നിൽക്കുന്ന ചിത്രവും, തുടർന്ന് സതീശൻ ഭരണ സംവിധാനത്തിന് കീഴിൽ എക്സൈസ് ഉദ്യോഗസ്ഥരാൽ കസ്റ്റഡിയിലെടുക്കപ്പെടുന്ന ചിത്രവുമാണ് വൈറലാകുന്നത്. ആദ്യ ചിത്രത്തിൽ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആന്റോ അഗസ്റ്റിൻ ആത്മവിശ്വാസത്തോടെ നിർദേശങ്ങൾ നൽകുന്നത് കാണാം. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ, വീട്ടുപരിശോധനയിൽ…
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് പാർട്ടി തലത്തിൽ സ്വീകരിക്കേണ്ട തെറ്റു തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗം വഴിമാറി. പാർട്ടിയിലെ വീഴ്ചകൾ സ്വയം വിമർശനാത്മകമായി വിലയിരുത്തുന്നതിന് പകരം, മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയും എംഎൽഎ പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ (ഇ.ഡി) നീക്കങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സിപിഎം…
തിരുവനന്തപുരം: 2016 മുതൽ 2026 വരെ കേരളം ഭരിച്ച പിണറായി വിജയൻ സർക്കാരിന്റെ കടമെടുപ്പ് നയം കേരളത്തെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചെന്ന് കണക്കുകൾ. മുൻ സർക്കാർ വരുത്തിവെച്ച വൻ കടബാധ്യതയുടെ പലിശയിനത്തിൽ നിലവിലെ വി.ഡി. സതീശൻ സർക്കാരിന് കോടികൾ ചെലവഴിക്കേണ്ടിവരുന്നതായാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാത്രം മുൻ സർക്കാർ എടുത്ത കടങ്ങളുടെ പലിശയായി ₹11,766.77 കോടി നൽകിയെന്നാണ്…
തിരുവനന്തപുരം: 'ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് എന്നത് ഹീനമായ ആരോപണങ്ങളുടെ ഭാഗം, അതെല്ലാം ജനം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന പരാമർശം ആണിത്. 2016- 21 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ബിരിയാണി ചെമ്പിലെ സ്വർണ്ണ കടത്ത് വിവാദം ഉണ്ടായത്. സ്വപ്ന സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ. ഡി.എഫ് തുടർ ഭരണം…
തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം…
തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് നിയമപരമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ Prevention of Money Laundering Act (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ…
തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം…
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്…
Sign in to your account