തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്.
4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം.
അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത് 4 ലക്ഷം രൂപ മാത്രമാണ്. അപ്പോഴാണ് ഒരു ഉദ്യോഗസ്ഥന് ഇത്രയും വലിയ ശമ്പളം നൽകുന്നത്.
എന്തോന്ന് ലൈഫ് മിഷൻ അതുക്കും മേലെയാണ് പിണറായിക്കും എബ്രഹാമിനും അജോഷ് !
