Tag: Kerala

News Travel 1 Min Read

മൈസൂരു ദസറയിൽ കേരളവും; ജംബു സവാരിയിൽ കേരളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന നിശ്ചലദൃശ്യം

തിരുവനന്തപുരം: ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിൽ കേരളവും സജീവ സാന്നിധ്യമാകുന്നു. കർണാടക സർക്കാർ സംഘടിപ്പിക്കുന്ന 'നടഹബ്ബ മൈസൂരു ദസറ 2026' ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21ന് നടക്കുന്ന ജംബു സവാരിയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വികസന നേട്ടങ്ങളും അവതരിപ്പിക്കുന്ന നിശ്ചലദൃശ്യം സാംസ്‌കാരിക വകുപ്പ് ഒരുക്കും. ഇതിൻ്റെ നോഡൽ ഓഫിസർ ആയ സാംസ്കാരിക വകുപ്പ് ഡെപ്യുട്ടി ഡയക്ടർ നിഷ ആൻ്റണിയുടെ നേതൃത്വത്തിൽ ഏഴംഗം സംഘം മൈസൂരിലേക്ക് തിരിച്ചു. മൈസൂരുവിൽ കേരളത്തിന്റെ സാംസ്കാരിക…

Business Kerala Politics News 2 Min Read

വയോജനങ്ങൾ വെറും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളല്ല; കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ ശക്തിയാക്കും: വി.ഡി. സതീശന്റെ ‘സിൽവർ ഇക്കോണമി’ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പൗരന്മാരെ വെറും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി കാണുന്നതിന് പകരം അവരുടെ അനുഭവവും അറിവും കഴിവും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവയ്ക്കുന്ന ‘സിൽവർ ഇക്കോണമി’ ആശയം.കേരളത്തിൽ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവജനങ്ങളുടെ ജനസംഖ്യാ വിഹിതം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ മാറ്റത്തെ വെല്ലുവിളിയായി മാത്രം കാണാതെ പുതിയ സാമ്പത്തിക അവസരമായി മാറ്റുകയാണ്…

News 2 Min Read

ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം

തിരുവനന്തപുരം: ഇന്ന്, സെപ്റ്റംബർ 14, 2026-ന് ആകാശത്ത് മനോഹരമായ വളരുന്ന ചന്ദ്രക്കല (Waxing Crescent Moon) ദൃശ്യമാകും. സെപ്റ്റംബർ 11-ന് അമാവാസി കഴിഞ്ഞതോടെ ചന്ദ്രൻ പതുക്കെ പ്രകാശം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ചന്ദ്രന്റെ ഏകദേശം 12 ശതമാനം ഭാഗമാണ് പ്രകാശിതമായിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രദേശങ്ങളിൽ ഇന്ന് ചന്ദ്രോദയം ഏകദേശം രാവിലെ 8.37–8.42ഓടെയും, ചന്ദ്രാസ്തമയം ഏകദേശം രാത്രി 8.38–8.43ഓടെയും ആയിരിക്കും. അതിനാൽ വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്ത് നേർത്ത ചന്ദ്രക്കല…

Kerala Politics News 1 Min Read

ലൈഫ് മിഷന് വീടിന് 4 ലക്ഷം, കിഫ് ബി ജനറൽ മാനേജർക്ക് പിണറായി നൽകിയത് 4.85 ലക്ഷം! ചീഫ് സെക്രട്ടറിക്കും മുകളിൽ ശമ്പളം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്…

Kerala Politics News 2 Min Read

ധൂർത്തൻ പിണറായി Vs കർക്കശകാരൻ സതീശൻ; കേരള കേരളം ആയപ്പോഴും ഖജനാവിൽ നിന്ന് ചോരാതെ 50 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് രേഖകളിലും ഔദ്യോഗിക ഉപയോഗങ്ങളിലും **‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം.നിലവിലുള്ള പേപ്പറുകളും ഫയലുകളും മറ്റ് രേഖകളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇംഗ്ലീഷ് രേഖകളിൽ ആവശ്യമായിടത്ത് ‘M’ ചേർത്തും മലയാള രേഖകളിൽ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തിയും നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. സർക്കാർ…

Kerala Politics News 2 Min Read

​വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കിക്കൊണ്ട് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വനിതാ ഡ്രൈവറും കണ്ടക്ടറും നിയന്ത്രിച്ച പ്രത്യേക ഉദ്ഘാടന സർവീസിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആദ്യയാത്രക്കാരായി പങ്കെടുത്തു.​തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന വലിയ സന്തോഷത്തോടെയാണ് ഈ…

News 2 Min Read

20 വർഷത്തെ കണ്ണീർക്കയങ്ങൾക്ക് അന്ത്യം: അബ്ദുൾ റഹീം ജയിൽ മോചിതനായി കോഴിക്കോട്ടെ വീട്ടിലെത്തി; വിതുമ്പി മാതാവും നാടും

​കോഴിക്കോട്: രണ്ട് പതിറ്റാണ്ടുകാലം സൗദി അറേബ്യയിലെ ജറക്കപ്പുറത്ത് വധശിക്ഷയുടെ നിഴലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മാച്ചിലകത്ത് അബ്ദുൾ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. 20 വർഷത്തെ നീണ്ട തടവുശിക്ഷ പൂർത്തിയാക്കി 2026 മെയ് 28 വ്യാഴാഴ്ച പുലർച്ചെയാണ് റഹീം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. റഹീമിനെ വരവേൽക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിലും കോടമ്പുഴയിലെ വസതിയിലും തടിച്ചുകൂടിയത്. വിധിയെ മാറ്റിയെഴുതിയ 'ആഗോള മലയാളി മനസ്സ്'2006-ൽ ഹൗസ്…

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് ലൈംഗീകാതിക്രമം ! സി പി എം മുൻ എം എൽ എ പി.ടി കുഞ്ഞു മുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസെടുത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി (IFFK)ന്റെ സ്ക്രീനിംഗിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമം നടന്നുവെന്നാണ് ഒരു ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ​ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ (First Information Report) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാൻ സ്ഥാനത്ത് ഇരിക്കവേയാണ് കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയും ഇതേ…

Kerala Politics News 1 Min Read

പൗരത്വ സമരക്കേസുകൾ: പിൻവലിക്കൽ വെറും ‘വാക്ക്’, 843-ൽ പിൻവലിച്ചത് 112 മാത്രം; മലപ്പുറത്ത് പൂജ്യം!

​മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. ​പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി…

Kerala Politics News 1 Min Read

പെരുമാറ്റ ചട്ട ലംഘനം ! ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി വയ്ക്കണമെന്ന് കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച സർവീസ് സംഘടനകളുടെ യോഗം മാറ്റിവയ്ക്കണമെന്ന് ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെ.എഫ്.എസ്.എ) ആവശ്യപ്പെട്ടു. ഈ മാസം 5-ന് നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊതുഭരണ (ഏകോപന) സെക്രട്ടറിക്ക് കത്ത് നൽകി. ​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിക്കുന്നത്…