Tag: KIIFB

Kerala Politics News 1 Min Read

ലൈഫ് മിഷന് വീടിന് 4 ലക്ഷം, കിഫ് ബി ജനറൽ മാനേജർക്ക് പിണറായി നൽകിയത് 4.85 ലക്ഷം! ചീഫ് സെക്രട്ടറിക്കും മുകളിൽ ശമ്പളം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്

Kerala Politics News 1 Min Read

വിവാദ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാം കേരളത്തിലെത്തി; കിഫ്ബി അഴിമതി അന്വേഷണം ഊർജ്ജിതം, ഇന്ന് തന്നെ ബോംബെയിലേക്ക് മടങ്ങിയേക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി (KIIFB) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന (CEO) വിവാദ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാം കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പദവികൾ രാജിവെച്ച് ബോംബെയിലേക്ക് പോയ അദ്ദേഹം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില കാര്യങ്ങൾക്കായാണ് അദ്ദേഹം കേരളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പിണറായി സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ കിഫ്ബി വഴി

Kerala Politics News 1 Min Read

16 വാഹനങ്ങൾ, വാടക മാത്രം 2.05 കോടി! കിഫ് ബിയിൽ ധൂർത്തിന്റെ വൻ വണ്ടിയോട്ടം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ് ബി) കോടികളുടെ വാഹന ധൂർത്ത്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി 16 വാഹനങ്ങൾ ഹയർ ചെയ്ത വകയിൽ മാത്രം 2.05 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചിരിക്കുന്നത്. പറക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തിസാധാരണയായി ഒരു സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സ്ഥാപന മേധാവിയുടെ ഉപയോഗത്തിനും ഓഫീസ് ആവശ്യങ്ങൾക്കുമായി പരമാവധി ഒന്നോ രണ്ടോ വാഹനങ്ങളാണ് അനുവദിക്കാറുള്ളത്. പല

Kerala Politics News 1 Min Read

കോടികൾക്ക് പുല്ലുവില ! കിഫ് ബി വാടക ധൂർത്തിൽ ഞെട്ടി സർക്കാർ; 4 ഓഫീസുകൾക്കായി ചെലവഴിച്ചത് കോടികൾ; കോഴിക്കോട്ട് പ്രത്യേക അപ്പാർട്ട്മെന്റും

തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ബോർഡിന്റെ (KIIFB) വാടക കുതിച്ചുയരുന്നതിൽ വൻ വിമർശനം. കിഫ്ബിയുടെ 2024–25 വാർഷിക റിപ്പോർട്ട് പ്രകാരം കെട്ടിട വാടകയിനത്തിൽ മാത്രം 3.05 കോടി രൂപയാണ് ബോർഡ് ചെലവഴിച്ചിരിക്കുന്നത്. മുൻവർഷത്തെ (2023–24) 2.51 കോടി രൂപയിൽ നിന്നാണ് ഈ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വാടകക്ക് എടുത്ത കെട്ടിടം 6 കോടി രൂപക്കാണ് കിഫ് ബി നവീകരിച്ചത്. സംസ്ഥാനത്ത് ആകെ നാല് പ്രധാന കെട്ടിടങ്ങളിലാണ്

Kerala Politics News 1 Min Read

ശമ്പളത്തിന് പുറമെ 40000 രൂപ! കിഫ്ബിയിലെ ‘അലവൻസ് കൊള്ള’ പുറത്ത്; ജീവനക്കാരൻ്റെ പോക്കറ്റിലേക്ക് പണം ഒഴുകുന്നത് 3 വഴിയിലൂടെ

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നൽകിയ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വീണ്ടും വിവാദച്ചുഴിയിൽ. കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന് പുറമെ 'പ്രൊജക്റ്റ് അലവൻസ്', കൺസൾട്ടൻസി ഫീസ് എന്നീ പേരുകളിൽ വൻതുക അധികമായി കൈപ്പറ്റുന്നുവെന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശിപായി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ​പ്രൊജക്ട് അലവൻസ് ഇരട്ടിയാക്കി​കിഫ്ബിയിൽ കേഡർ, ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മെന്റ്

Kerala Politics News 1 Min Read

കഴുത്തിന് പിടിച്ച് പുറത്താക്കും! നാണക്കേട് ഒഴിവാക്കാൻ രാജി കത്ത് റെഡിയാക്കി കെ.എം. എബ്രഹാം; മെയ് 4-ന് പടിയിറക്കം

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ, കസേര സംരക്ഷിക്കാൻ തന്ത്രങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തന്നെ കഴുത്തിന് പിടിച്ചു പുറത്താക്കുമെന്ന കൃത്യമായ ഭയമാണ് ഫലം വരുന്നതിന് മുൻപേ രാജി കത്ത് തയ്യാറാക്കാൻ എബ്രഹാമിനെ പ്രേരിപ്പിച്ചത്. ​നാണക്കേട് ഒഴിവാക്കാൻ രാജി; അണിയറയിൽ തിരക്കിട്ട നീക്കം ​കിഫ്ബി സി.ഇ.ഒ പദവിയും കെ-ഡിസ്ക് വൈസ് ചെയർമാൻ സ്ഥാനവും ഇടതുപക്ഷത്തിന്റെ

Kerala Politics News 1 Min Read

ഭരണമാറ്റത്തിന് മുൻപേ കരുനീക്കം? ‘എബ്രഹാം മിടുക്കനാണ്, ഉപയോഗപ്പെടുത്തണം’; മുതിർന്ന കോൺഗ്രസ് നേതാവിനോട് തോമസ് ഐസക്കിന്റെ രഹസ്യ ശുപാർശ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുതിർന്ന കോൺഗ്രസ് നേതാവും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും, അദ്ദേഹത്തിന്റെ സേവനം വരുംകാലങ്ങളിലും പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. ​ട്രെയിനിലെ ഒന്നര മണിക്കൂർ ചർച്ച ​രണ്ടാഴ്ച മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള നിർണ്ണായകമായ കൂടിക്കാഴ്ച നടന്നത്. ഒന്നര മണിക്കൂറോളം

Kerala Politics News 1 Min Read

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

​തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറിവീശുന്നു. യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ പിണറായി സർക്കാരിന്റെ 'വിശ്വസ്ത' ഉദ്യോഗസ്ഥർക്ക് നെഞ്ചിടിപ്പേറുന്നു. ഭരണമാറ്റം വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യം പുറത്താക്കുന്നവരുടെ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമും വി.പി ജോയിയും ആയിരിക്കും ഒന്നാമത്. ​അമിത ശമ്പളത്തിന് ഇനി 'പൂട്ടുവീഴും' ​വിരമിച്ചതിന് പിന്നാലെ വഴിവിട്ട പുനർനിയമനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇരുവർക്കും മെയ് മാസം മുതൽ കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്. ​പെൻഷനും ശമ്പളവും ചേർത്ത്

Kerala Politics News 2 Min Read

പിണറായി 3.0 സംഭവിച്ചില്ലെങ്കിൽ നഷ്ടം ആർക്ക്? Chest No.1 കെ.എം. എബ്രഹാം ! കസേര, ശമ്പളം നഷ്ടപ്പെടും ഒപ്പം ജയിൽ വാസ യോഗവും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോൾ ഭരണത്തുടർച്ചയ്ക്കായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഒരുപക്ഷേ അത് ഡോ. കെ.എം. എബ്രഹാം ആയിരിക്കും. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയവും ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ പിണറായി 3.0 എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക മുഖ്യമന്ത്രിയുടെ ഈ 'വിശ്വസ്തനായിരിക്കും'. ​ആരാണ് ഡോ. കെ.എം.

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാൽ മിടുക്കനെന്ന് കെ.എം. എബ്രഹാം; ലക്ഷങ്ങൾ പോക്കറ്റിലാക്കുന്നവർക്ക് ബാലഗോപാൽ മുത്ത് !

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ 'രസതന്ത്രം' മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ​എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം! ​സർവ്വ മേഖലകളിലും