പുതുപ്പള്ളി: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ആരാധകരുടെ പ്രിയപ്പെട്ട ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തി മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു. കേരള സന്ദർശനത്തിന്റെ ഭാഗമായി പുതുപ്പള്ളിയിലെത്തിയ ഗെയ്‌ലിന്റെ സന്ദർശനം ക്രിക്കറ്റ് ആരാധകരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടി. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് അദ്ദേഹം മറ്റ് പരിപാടികളിൽ പങ്കെടുത്തത്. പുതുപ്പള്ളിയുടെ കായിക-സാംസ്കാരിക രംഗങ്ങൾക്ക് കൂടുതൽ ദേശീയ-അന്തർദേശീയ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി (KIIFB) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന (CEO) വിവാദ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാം കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പദവികൾ രാജിവെച്ച് ബോംബെയിലേക്ക് പോയ അദ്ദേഹം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില കാര്യങ്ങൾക്കായാണ് അദ്ദേഹം കേരളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പിണറായി സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ കിഫ്ബി വഴി…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് രേഖകളിലും ഔദ്യോഗിക ഉപയോഗങ്ങളിലും **‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം.നിലവിലുള്ള പേപ്പറുകളും ഫയലുകളും മറ്റ് രേഖകളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇംഗ്ലീഷ് രേഖകളിൽ ആവശ്യമായിടത്ത് ‘M’ ചേർത്തും മലയാള രേഖകളിൽ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തിയും നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. സർക്കാർ…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന്, ഓഗസ്റ്റ് 30-ന്, തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം കുറിക്കും. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഒരുമിക്കുന്ന മഹാഘോഷയാത്രയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വൈകിട്ട് 5 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ലോക്ഭവന് സമീപത്തു നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേക്കോട്ട വരെ കടന്നുപോകും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്…
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ യോഗം 2026 സെപ്റ്റംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ച് നടക്കും. അന്നേ ദിവസം മറ്റ് പരിപാടികൾ ക്രമീകരിച്ച് രാഷ്ട്രീയകാര്യ സമിതിയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന സംഘടനാപരമായ കാര്യങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
പറവൂർ: വർഷങ്ങളായി പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ മുഖം. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഡിപ്പോ കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ടിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ ഡിപ്പോയിലെത്തുന്ന യാത്രക്കാരുടെയും സർവീസ് നടത്തുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വർധിച്ചതാണ് നിലവിലെ കെട്ടിടത്തിലെ സൗകര്യങ്ങൾ അപര്യാപ്തമാകാൻ പ്രധാന കാരണം. ഇതോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.…
തിരുവനന്തപുരം: ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ശാസ്ത്ര ഗവേഷണം നടത്തുന്നതിനിടെയാണ് പി.എച്ച്. കുര്യൻ സിവിൽ സർവീസിലെത്തുന്നത്. 1986 ബാച്ച്…
തിരുവനന്തപുരം — ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സപ്ലൈകോയ്ക്ക് ചരിത്രപരമായ നേട്ടം. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ഓണം വിപണിയിലൂടെ 422.17 കോടി രൂപയുടെ സർവകാല റെക്കോഡ് വിറ്റുവരവാണ് സപ്ലൈകോ സ്വന്തമാക്കിയത്. വിൽപ്പന കണക്കുകൾസബ്സിഡി സാധനങ്ങൾ: ₹153.49 കോടിനോൺ-സബ്സിഡി സാധനങ്ങൾ: ₹268.89 കോടികഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: ₹180.03 കോടി, നോൺ-സബ്സിഡി: ₹205.11…
തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സർക്കാർ പ്രത്യേക ധനസഹായം അനുവദിച്ചു. സംരക്ഷണ കേന്ദ്രങ്ങളിലെ 250-ഓളം വരുന്ന കുട്ടികളുടെ ഓണാഘോഷ ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ OSD യും ആയ ഉമേശ് കേശവൻ IAS…
തിരുവനന്തപുരം: ജാതി-മത ചിന്തകൾക്ക് അതീതമായി കേരളീയ സംസ്കാരത്തെയും അതിജീവനത്തിന്റെ കരുത്തിനെയും അടയാളപ്പെടുത്തുന്ന മഹനീയ സങ്കൽപ്പമാണ് ഓണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഊഷ്മളമായ ഓണാശംസകൾ നേർന്നു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. പ്രതിസന്ധികളിൽ മലയാളി ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവും അതിജീവനത്തിനുള്ള ആത്മവിശ്വാസവുമാണ് ഓരോ ഓണാഘോഷങ്ങളും നൽകുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനം നേരിട്ട പ്രകൃതിദുരന്തങ്ങളുടെ പ്രയാസങ്ങൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും ഇത്തരം ആഘോഷങ്ങളിലൂടെ മുന്നോട്ടു പോകാനുള്ള കരുത്ത് സമൂഹം…
Sign in to your account