തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ യോഗം 2026 സെപ്റ്റംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ച് നടക്കും.
അന്നേ ദിവസം മറ്റ് പരിപാടികൾ ക്രമീകരിച്ച് രാഷ്ട്രീയകാര്യ സമിതിയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന സംഘടനാപരമായ കാര്യങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
