തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന്, ഓഗസ്റ്റ് 30-ന്, തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം കുറിക്കും. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഒരുമിക്കുന്ന മഹാഘോഷയാത്രയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വൈകിട്ട് 5 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ലോക്ഭവന് സമീപത്തു നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേക്കോട്ട വരെ കടന്നുപോകും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്…
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ യോഗം 2026 സെപ്റ്റംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ച് നടക്കും. അന്നേ ദിവസം മറ്റ് പരിപാടികൾ ക്രമീകരിച്ച് രാഷ്ട്രീയകാര്യ സമിതിയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന സംഘടനാപരമായ കാര്യങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസം ബാധിതനായ എഴുത്തുകാരനും തത്വചിന്തകനുമായ നയൻ എഴുതിയ 'ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക് മൈൻഡ്' (Autism in an Autistic Mind) എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓട്ടിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ പൊതുധാരണകളെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് 17 വയസ്സുകാരനായ നയൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള…
തിരുവനന്തപുരം: ഫ്ലാറ്റ് നിർമ്മാണം ഏഴ് വർഷത്തോളം വൈകിപ്പിച്ച നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയുമായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). തിരുവനന്തപുരം കുടപ്പനക്കുന്നിലെ 'സ്പാരോ പാരഡൈസ്' പ്രൊജക്ടിൽ ഫ്ലാറ്റ് വാങ്ങിയ യുകെ മലയാളികളായ ഡോ. ഉല്ലാസ് രാഘവൻ, ശകുന്തള പ്രഭാകരൻ എന്നിവർക്ക് 16.65% വാർഷിക പലിശ നൽകാൻ കെ-റെറ ഉത്തരവിട്ടു. സ്പാരോ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസിക്കും അതിന്റെ പങ്കാളി ജഹാദ് എ മജീദിനുമെതിരെയാണ് ഉത്തരവ്. 1,765 ചതുരശ്ര അടി…
തിരുവനന്തപുരം: മലയോര ജീവിതത്തിന്റെ ജീവസ്സുറ്റ നേർക്കാഴ്ചകൾ സമ്മാനിക്കുന്ന 'ലർക്ക്' സിനിമ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ എത്തുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററിലാണ് മുഖ്യമന്ത്രി ചിത്രം കാണാനെത്തുന്നത്. എം.എ നിഷാദ് സംവിധാനം ചെയ്ത 'ലർക്ക്' എന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, അനുമോൾ, പ്രകാശ് അലക്സ് തുടങ്ങിയ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്. മലയോര മേഖലയുടെ സ്പന്ദനങ്ങളും അവിടുത്തെ മനുഷ്യരുടെ അതിജീവന പോരാട്ടങ്ങളും പ്രമേയമാക്കിയാണ് ചിത്രം…
തിരുവനന്തപുരം: വനിതാ യാത്രക്കാരുടെ രാത്രികാല സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന 'പിങ്ക് ബസ്' (Pink Bus) സർവീസിന് ഇന്ന് തുടക്കമാവുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.രാത്രി 9 മണിക്ക് ശേഷം യാത്ര തിരിക്കുന്ന വനിതകൾ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ആശുപത്രി ജീവനക്കാർ, ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാർ തുടങ്ങി നിരവധിപേർ അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് ഇതോടെ വലിയൊരു പരിഹാരമാകും. രാത്രി വൈകിയുള്ള യാത്രകളിൽ അമിത തുക…
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ കാണാൻ പൊതുജനങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തിലും നടക്കുന്ന പ്രചരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാവുന്നതാണ്. ഇതിനായി കൃത്യമായ ഒരു ലളിത മാർഗ്ഗവും നിലവിലുണ്ട്. സെക്രട്ടറിയേറ്റിൽ പ്രവേശിക്കേണ്ടത് എങ്ങനെ?പാസ് കൗണ്ടർ: സെക്രട്ടറിയേറ്റിന്റെ ഗേറ്റിൽ…
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായൊരു കാവ്യനീതിക്ക് നാളെ നിയമസഭ സാക്ഷ്യം വഹിക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നാളെ സഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശൻ ബജറ്റുമായി നാളെ ജനങ്ങളിലേക്ക് എത്തുന്നത്. 2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം മുഴുവൻ ധനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു വി.ഡി സതീശന്റേത്. 2006-11 കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ലോട്ടറി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. പത്ത് വർഷം കേരളത്തിന്റെ അധികാര കേന്ദ്രമായിരുന്ന വസതിയിൽ നിന്നും അദ്ദേഹം ഇനി തിരുവനന്തപുരം എകെജി സെന്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്കാണ് താമസം മാറുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ വസതി ഒഴിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികളാണ് പിണറായി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ…
Sign in to your account