Tag: Kerala News

Cinema News 1 Min Read

മഞ്ജു വാര്യർ കോടതിയിൽ; സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരൻ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി. സനൽകുമാർ ശശിധരൻ നടത്തിയതായി പറയുന്ന അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും, ഇത്തരത്തിലുള്ള പരാമർശങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നും മാനനഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നും മഞ്ജു വാര്യരുടെ ഹർജിയിൽ ആവശ്യപ്പെട്ടു. മഞ്ജുവിന്…

Kerala Politics News 1 Min Read

സർക്കാർ അനുമതിയില്ലാതെ 52 സഖാക്കൾക്ക് കരാർ നീട്ടി നൽകി: KSREC-ൽ വൻ ക്രമക്കേട് വിവാദത്തിൽ!

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻ്റ് സെൻ്ററിൽ (KSREC) സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 52 പ്രൊജക്ട് ജീവനക്കാരുടെ കരാർ കാലാവധി നീട്ടി നൽകിയ നടപടി വൻ വിവാദത്തിലേക്ക്. പിണറായി സർക്കാരിന്റെ കാലത്ത് കരാർ അടിസ്ഥാനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ കാലാവധിയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നീട്ടി നൽകിയിരിക്കുന്നത്. ഈ ജീവനക്കാരുടെ സർവീസ് കാലാവധി 2026 ജൂലൈ 24-ന് അവസാനിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അനുമതിയും വാങ്ങാതെ, സ്ഥാപനത്തിലെ…

Kerala Politics News 1 Min Read

അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും!

​കോട്ടയം: മുൻ സംസ്ഥാന പോലീസ് ഉപമേധാവി (DGP) ടോമിൻ ജെ. തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഈ നിർണായക വിധി. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 5 വരെയുള്ള ഔദ്യോഗിക കാലയളവിൽ ടോമിൻ തച്ചങ്കരി വരവിൽ…

Kerala Politics News 2 Min Read

കോവിഡ് മരണം: BPL കുടുംബങ്ങൾക്ക് 9.96 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം ₹5,000 വീതം മൂന്ന് വർഷത്തേക്ക് നൽകുന്ന സമാശ്വാസ ധനസഹായ പദ്ധതിയുടെ ഭാഗമായി മൂന്ന് ജില്ലകൾക്ക് കൂടി ₹9,96,45,000 അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കി. റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1806/2026/RD ഉത്തരവ് 2026 സെപ്റ്റംബർ 14-നാണ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ആവശ്യമായ തുക അനുവദിക്കുന്നത്. മൂന്ന് ജില്ലകൾക്ക് അനുവദിച്ചത് എത്ര? ജില്ലാ കളക്ടർമാരുടെ ശുപാർശയുടെ…

Kerala Politics News 1 Min Read

അളവിൽ കവിഞ്ഞ മദ്യശേഖരം; റിപ്പോർട്ടർ ടി.വി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

​കൊച്ചി / വയനാട്: വീട്ടിൽ നിന്ന് അനുവദനീയമായതിൽ കൂടുതൽ അളവിൽ വിദേശമദ്യം കണ്ടെടുത്ത സംഭവത്തിൽ റിപ്പോർട്ടർ ടി.വി ഉടമയും മാനേജിംഗ് ഡയറക്ടറുമായ ആൻ്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് (സെക്ഷൻ 55(a), 55(i), 58) വയനാട് കൽപറ്റ എക്സൈസ് സംഘം നടപടിയെടുത്തത്. നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ്കൊച്ചി കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് നിന്നാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം…

Kerala Politics News 1 Min Read

മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽനിന്ന് 50 ലീറ്റർ വിദേശമദ്യവും വൈനും പിടികൂടി

​കൊച്ചി/വയനാട്: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ തിരച്ചിലിനിടെ, റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽനിന്ന് വൻ മദ്യശേഖരം എക്സൈസ് സംഘം പിടിച്ചെടുത്തു. വയനാട് മീനങ്ങാടി വാഴവറ്റയിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിലാണ് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കണ്ടെത്തിയത്. മെസി സന്ദർശനവുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനായി…

Kerala Politics News 1 Min Read

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

തിരുവനന്തപുരം: വയനാട് ജില്ലയിൽ 2024, 2025 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതമായി ₹50,06,500 ആണ് 233 അപേക്ഷകർക്ക് അനുവദിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1756/2026/RD, 2026 സെപ്റ്റംബർ 8-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നാണ് പുറത്തിറക്കിയത്. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതവും…

Kerala Politics News 1 Min Read

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 482 ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതമായി 69,27,500 രൂപയാണ് അനുവദിച്ചത്. 2026 സെപ്റ്റംബർ 8-ന് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1755/2026/RD ഉത്തരവിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് ധനസഹായം അനുവദിക്കുന്നതിനുള്ള…

Kerala Politics News 2 Min Read

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് തുക വിനിയോഗിക്കുക. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ ധനാനുമതി നൽകിയത്. യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉടൻ അനുമതി നൽകുകയായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന…

Kerala Politics News 1 Min Read

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

തിരുവനന്തപുരം: 'ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് എന്നത് ഹീനമായ ആരോപണങ്ങളുടെ ഭാഗം, അതെല്ലാം ജനം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന പരാമർശം ആണിത്. 2016- 21 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ബിരിയാണി ചെമ്പിലെ സ്വർണ്ണ കടത്ത് വിവാദം ഉണ്ടായത്. സ്വപ്ന സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ. ഡി.എഫ് തുടർ ഭരണം…