തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന മണ്ഡലം തലസ്ഥാന നഗരിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നു.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് തുടർ പ്രവർത്തനം നടത്തുന്നതിനായി ആര്യ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി അപേക്ഷ നൽകി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം അപേക്ഷ പരിഗണിക്കുകയും തുടർന്നുള്ള തീർപ്പിനായി പാർട്ടി സംസ്ഥാന സെന്ററിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഭർത്താവും കെ. എം. സച്ചിൻ ദേവിന്റെ നാടായ കോഴിക്കോട്ടേക്ക് താമസം മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആര്യ, മുൻപ് തന്നെ മലബാർ മേഖലകളിലെ സംഘടനാ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.
21-ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചുമതലയേറ്റ് അഞ്ചുവർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കിയിരുന്നു. ആര്യയുടെ ദുർഭരണം മൂലം തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തു. ഇതോടെ ആര്യയെ ആർക്കും വേണ്ടാതായി. ഇതോടെയാണ് പ്രവർത്തനം കോഴിക്കോട്ടേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന സമിതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ കോഴിക്കോട് കേന്ദ്രീകരിച്ചാകും ആര്യയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങൾ.
