തിരുവനന്തപുരം: 2021 മെയ് 2
നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം.
യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും.
തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം ബി. ജെ.പി. ശക്തിപ്പെടും എന്നായി ചില മാധ്യമ വിദഗ്ധർ.ലീഗ് എൽ.ഡി.എഫിലേക്ക് ചേക്കേറും എന്ന് മറ്റ് ചില വിദഗ്ധരും ഉദ്ഘോഷിച്ചു.
ചരിത്രം രചിച്ച പിണറായിയെ കുറിച്ച് ഖണ്ഡകാവ്യങ്ങൾ രചിക്കുന്ന തിരക്കിലായി മാധ്യമ ലോകം. യു.ഡി.എഫിനെ ജയിപ്പിക്കാൻ സാധിക്കാതെ വന്നതോടെ പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് എന്ന പേരുമായി ചെന്നിത്തല മടങ്ങി.
ഇനി ആര് ?
ആ ചോദ്യത്തിന് കോൺഗ്രസ് ഹൈക്കമാൻ്റ് നൽകിയ മറുപടി ” വി.ഡി സതീശൻ “
ആത്മവിശ്വാസം നഷ്‌ടപ്പെട്ട നേതാക്കളേയും അണികളേയും നയിക്കാൻ സതീശൻ എത്തി.പിണറായി- സതീശൻ നേർക്ക് നേർ പോരാട്ടം അവിടെ തുടങ്ങി.
2026 മെയ് 4 കേരളത്തിൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ.യു.ഡി.എഫ് ജയം ഉറപ്പിച്ച് നിൽക്കുകയാണ്. 2021 ൽ ആത്മ വിശ്വാസം നഷ്‌ടപ്പെട്ട യു . ഡി.എഫ് അല്ല. ഇപ്പോൾ ടീം യു.ഡി. എഫ് ആണ് ഉള്ളത്. സതീശൻ യു.ഡി.എഫിനെ ടീം യു ഡി എഫ് ആക്കി മാറ്റി. ഇപ്പോൾ യു.ഡി.എഫിന് പരാജയ ഭീതി ഇല്ല. പരാജയ ഭീതി എൽ.ഡി.എഫ് ക്യാമ്പിലാണ്.
2021ൽ തകർന്ന് തരിപ്പണമായ യു.ഡി എഫിലേക്ക് പോരാട്ട വീര്യം കുത്തി നിറച്ച നേതാവായി സതീശനെ ചരിത്രം രേഖപ്പെടുത്തും. സതീശനും കൂട്ടരും പിണറായിയേയും സംഘത്തേയും എങ്ങനെയാണ് തകർത്തത് എന്ന പരിശോധിക്കുകയാണ് ഇവിടെ .
2021 മുതൽ 2026 വരെയുള്ള കേരളീയ രാഷ്ട്രിയ ചരിത്ര കാലഘട്ടത്തെ കുറിച്ചുള്ള പരമ്പര നാളെ തുടങ്ങുന്നു.
2021 മുതൽ 2026 വരെയുള്ള കാലഘട്ടം കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായങ്ങളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യു.ഡി.എഫിന്റെ പ്രയാണമാണ്. സതീശനും കൂട്ടരും എങ്ങനെയാണ് പിണറായി വിജയന്റെ ഉരുക്കുകോട്ടകൾ ഓരോന്നായി തകർത്തത്? ആ തന്ത്രങ്ങളും പോരാട്ടങ്ങളും വിവരിക്കുന്ന പ്രത്യേക പരമ്പര നാളെ മുതൽ ആരംഭിക്കുന്നു. തോൽക്കാൻ തയ്യാറല്ലാത്തവരുടെ പോരാട്ടവീര്യത്തിന്റെ കഥയാണ്!