തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മെയ് അഞ്ചിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി പന്തലിടാൻ നിർദ്ദേശം നൽകിയെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. മംഗളം പത്രത്തിൽ എസ്. നാരായണൻ റിപ്പോർട്ട് ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. "മണ്ടത്തരമോ അല്പത്തരമോ ശുദ്ധ വിവരക്കേടോ അതോ അതിസാമർത്ഥ്യമോ എന്നറിയില്ല" എന്നാണ് വാർത്തയോടുള്ള മനോജിന്റെ പ്രതികരണം. ഇന്ത്യയിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്കിടയിൽ തിരക്കിട്ട നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെഎഎസിലൂടെ സർവീസിൽ കയറിയവർ 'ഇടത് ചാരന്മാരായി' പ്രവർത്തിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിൽ ഉയർന്നു കഴിഞ്ഞു. പിണറായിയുടെ 'കുഞ്ഞുങ്ങൾ' ചുവടുമാറ്റുന്നു?സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും കടുത്ത താൽപ്പര്യപ്രകാരം രൂപീകരിച്ച കെഎഎസ് വിഭാഗം തുടക്കം മുതലേ രാഷ്ട്രീയ…
തിരുവനന്തപുരം: കാലം കരുതിവെക്കുന്നത് ആർക്കും പ്രവചിക്കാനാകാത്ത നിയോഗങ്ങളാണ്. അഞ്ച് വർഷം മുമ്പ് ആനന്ദാശ്രുക്കളോടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ച വീണ വിജയൻ ഇന്ന് കടുത്ത ആശങ്കയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2021-ൽ അച്ഛൻ മുഖ്യമന്ത്രിയായും ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് കരുത്തുറ്റ പൊതുമരാമത്ത് മന്ത്രിയായും അധികാരമേറ്റപ്പോൾ അത് വിജയക്കുതിപ്പിന്റെ കാലമായിരുന്നു. എന്നാൽ 2026-ലെ മെയ് 4-ലെ ഫലപ്രഖ്യാപനം കാത്തിരിക്കുമ്പോൾ ചിത്രം ആകെ മാറിയിരിക്കുന്നു. 2021: ആനന്ദപുളകിതമായ ആ ദിനങ്ങൾകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ…
തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ 'അരിവാൾ പ്രയോഗം' 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ…
തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം…
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള ബാങ്കിൽ ചട്ടങ്ങൾ ലംഘിച്ച് വൻതോതിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് വിവാദമാകുന്നു. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലംമാറ്റിയത്. നിയമങ്ങൾ അവഗണിച്ച് ഉത്തരവ് ഈ മാസം 17-നാണ് ട്രാൻസ്ഫർ സംബന്ധിച്ച വിവാദ ഉത്തരവ് കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാർ…
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ വീണ്ടും കൂടുമാറ്റത്തിന്റെ മണിമുഴക്കം. പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഇന്ത്യാ മുന്നണിയെ തള്ളി തോമസ് കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന 'ഇന്ത്യാ' മുന്നണി വനിതാ സംവരണ ബില്ലിനെ രാഷ്ട്രീയ…
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമാണെന്നും രാജ്യത്തിന് തന്നെ മാതൃകയാണെന്നും സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും, സ്വന്തം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ ആശ്രയിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തിമിര ശസ്ത്രക്രിയയ്ക്കായാണ് മുഖ്യമന്ത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. മുഖ്യമന്ത്രിയുടെ ഈ നീക്കം കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളോടുള്ള അവിശ്വാസമാണെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Sign in to your account