Tag: Kerala Politics

Kerala Politics News 1 Min Read

കാലത്തിൻ്റെ കാവ്യനീതി ! വി.ഡി സതീശന്റെ കന്നി ബജറ്റ് നാളെ: 15 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ചരിത്ര നിയോഗം | VD Satheesan Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായൊരു കാവ്യനീതിക്ക് നാളെ നിയമസഭ സാക്ഷ്യം വഹിക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നാളെ സഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശൻ ബജറ്റുമായി നാളെ ജനങ്ങളിലേക്ക് എത്തുന്നത്. 2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം മുഴുവൻ ധനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു വി.ഡി സതീശന്റേത്. 2006-11 കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ലോട്ടറി…

Kerala Politics News 1 Min Read

പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ

തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളം ഭരിച്ച പിണറായി വിജയൻ്റെ ചിന്തയിൽ പോലും വരാത്ത ജനക്ഷേമ കാര്യങ്ങൾ ഭരണം കിട്ടി ഒരു മാസത്തിനുള്ളിൽ നടപ്പാക്കി കാണിച്ച് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന സ്‌ത്രീകൾക്ക് KSRTC ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് ഇന്ന് തുടക്കമാവുകയാണ്. മെയ് 18-ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ വിപ്ലവകരമായ വാഗ്ദാനം…

Kerala Politics News 1 Min Read

Exclusive റെയ്ഡിന് പിന്നാലെ അറസ്റ്റ് ഭീതിയിൽ പിണറായി; വീണ വിജയനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും; കപിൽ സിബലുമായി ചർച്ച

​തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. ഇഡി നടപടികൾ ശക്തമാക്കിയതോടെ മകൾ വീണ വിജയന്റെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടായേക്കാമെന്ന കടുത്ത ഭീതിയിലാണ് പിണറായി വിജയനും കുടുംബവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. അറസ്റ്റ് പരമാവധി ഒഴിവാക്കാനും ഇഡിക്ക് വിട്ടുകൊടുക്കാതെ വീണയെ സുരക്ഷിതമായ ഒരു രഹസ്യ…

Kerala Politics News 1 Min Read

മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ ഇന്ന് വൻ സ്വീകരണം: മോഹൻലാൽ പങ്കെടുക്കും, ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും

പറവൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന വി.ഡി. സതീശന് വിപുലമായ പൗരസ്വീകരണം ഒരുക്കാൻ പറവൂർ.ഇന്ന് നടക്കുന്ന പ്രൗഢഗംഭീരമായ സ്വീകരണ സമ്മേളനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് പറവൂരിലെ ജനങ്ങൾ. പറവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 5 മണിക്ക്…

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്…

News 2 Min Read

എ.കെ ആന്റണിയെ ‘ഒറ്റുകാരൻ’ എന്ന് വിളിച്ച ഗോപിനാഥന്റെ അനുഗ്രഹം തേടി എം. ലിജു; കായംകുളത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു

കായംകുളം: മൂന്ന് വട്ടം പരാജയപ്പെട്ടതിന് ശേഷം നാലാം ഊഴത്തിൽ കായംകുളത്തുനിന്ന് വിജയിച്ചു കയറിയ എം. ലിജു വിവാദച്ചുഴിയിൽ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ തന്റെ ആത്മകഥയിലൂടെ നിശിതമായി വിമർശിച്ച എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥനെ വസതിയിലെത്തി സന്ദർശിച്ചതാണ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ആരാണ് അഡ്വ. കെ. ഗോപിനാഥൻ? വിവാദ പുസ്തകം പറയുന്നത് എന്ത്? മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ…

News 2 Min Read

സതീശനെ പുകച്ചുപുറത്താക്കാൻ കോടികൾ എറിഞ്ഞ് പിആർ ഏജൻസികൾ;ചാനലുകളെ വിലയ്‌ക്കെടുത്ത് കെ.സി ഗ്രൂപ്പ്

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. വി.ഡി. സതീശനെ രാഷ്ട്രീയമായി തകർക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കോടികള്‍ ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി…

Kerala Politics News 1 Min Read

സതീശൻ പേടിയിൽ റിപ്പോർട്ടർ മുതലാളി ! പിണറായി ഭക്തൻ ഇന്ന് കെ.സി ഭക്തൻ

​കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!​ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ…

Kerala Politics News 1 Min Read

​Breaking News ജനവികാരം സതീശനൊപ്പം; വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഞായറാഴ്ച

തിരുവനന്തപുരം: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻ്റ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ഞായറാഴ്ച ഡൽഹിയിൽ നിന്നുണ്ടാകും. എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണ​മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി ഹൈക്കമാൻ്റ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ…

Kerala Politics News 1 Min Read

സതീശനാണ് താരം! കെ.സി യുടെ മുഖ്യമന്ത്രി മോഹം, ഹൈക്കമാണ്ടിന് മുന്നറിയിപ്പുമായി Times of India

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്. ​ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത്…