Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

kerala leader By kerala leader March 23, 2026 2 Min Read
Share

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സർക്കാർ ആവേശപൂർവ്വം ഉയർത്തിക്കാട്ടുന്ന ഒന്നാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ 1,160 വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഉറപ്പാക്കിയ ‘ഉന്നതി’ സ്കോളർഷിപ്പ് പദ്ധതി. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, ഒടുവിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ടെന്ന് അധികമാരും അറിയുന്നില്ല. പദ്ധതി നടപ്പിലാക്കിയ പ്രശാന്ത് എൻ. ഐഎഎസ് ഇന്ന് സസ്പെൻഷനിൽ തുടരുമ്പോൾ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്.

Contents
​ലോബികളെ തകർത്ത വിപ്ലവകരമായ ഉത്തരവ്​ഉന്നത ലോബികളുടെ പടയൊരുക്കം​നേട്ടം രാഷ്ട്രീയക്കാർക്ക്, ശിക്ഷ ഉദ്യോഗസ്ഥന്

​ലോബികളെ തകർത്ത വിപ്ലവകരമായ ഉത്തരവ്

​01.08.2023-ലെ സർക്കാർ ഉത്തരവ് പരിശോധിച്ചാൽ ഈ പദ്ധതിയുടെ അടിത്തറ മാറ്റിയത് പ്രശാന്ത് എൻ. ആണെന്ന് വ്യക്തമാകും. വർഷങ്ങളായി വിദേശ റിക്രൂട്ട്‌മെന്റ് ലോബികളും ചില ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നിയന്ത്രിച്ചിരുന്ന സംവിധാനത്തെയാണ് അദ്ദേഹം ഉടച്ചുവാർത്തത്. അഡ്മിഷൻ മുതൽ വിസ വരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, സ്വകാര്യ കൺസൾട്ടൻസികളെ ഒഴിവാക്കി സർക്കാർ ഏജൻസിയായ ODEPEC-നെ ദൗത്യം ഏൽപ്പിക്കുകയും ചെയ്തത് ഇന്റർമീഡിയറ്ററി മാഫിയകൾക്ക് വൻ തിരിച്ചടിയായി. പാവപ്പെട്ട കുട്ടികൾക്ക് നിയമസഹായവും ഇൻഷുറൻസും ഉറപ്പാക്കിയതും ഈ പരിഷ്കാരത്തിന്റെ ഭാഗമായിരുന്നു.

​ഉന്നത ലോബികളുടെ പടയൊരുക്കം

​മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുള്ള വിദേശ പഠന കൺസൾട്ടൻസികൾ ഈ പദ്ധതിയെ തകർക്കാൻ ആദ്യമേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖൻ തന്നെ ഈ പ്രോജക്ട് തടയാൻ പരസ്യമായി നിലപാടെടുത്തതായാണ് സൂചന. പ്രശാന്തിനെതിരെ വകുപ്പിനുള്ളിൽ തന്നെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഡോ. എ. ജയതിലക്, ഗോപാലകൃഷ്ണൻ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും, അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണന്റെ ശക്തമായ പിന്തുണയും കോടതി ഇടപെടലുകളെക്കുറിച്ചുള്ള ഭയവുമാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കിയത്.

​നേട്ടം രാഷ്ട്രീയക്കാർക്ക്, ശിക്ഷ ഉദ്യോഗസ്ഥന്

​പദ്ധതി വഴി വിദേശത്ത് പോയ കുട്ടികളുടെ കണക്കുകൾ വോട്ട് ബാങ്കാക്കി മാറ്റാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ, ഈ മാറ്റത്തിനായി പണിയെടുത്ത ഉദ്യോഗസ്ഥൻ ഇന്ന് പുറത്താണ്. സിസ്റ്റം നന്നാക്കാൻ ശ്രമിച്ചവർ വേട്ടയാടപ്പെടുന്ന അവസ്ഥയെ സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല ഉദ്യോഗസ്ഥർ പോലും വിമർശിക്കുന്നുണ്ട്. 1,160 വിദ്യാർത്ഥികളുടെ ജീവിതം മാറ്റിമറിച്ച പ്രശാന്ത് ഐഎഎസ് സസ്പെൻഷനിൽ തുടരുന്നത് ഈ തിരഞ്ഞെടുപ്പ് കാലത്തെ സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്.

TAGGED: Dr A Jayathilak, Foreign Education Lobby, Kerala leader, Kerala News, Kerala Politics, LDF government, ODEPEC, Prasanth N IAS, SC ST Overseas Scholarship, Unnathi Scholarship
kerala leader March 23, 2026 March 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിയുടെ ‘നാം മുന്നോട്ട്’ പരിപാടിക്കായി ചിലവാക്കിയത് കോടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
Next Article മുഖ്യമന്ത്രിയുടെ പി.എ സ്ഥാനം ഒഴിഞ്ഞ് സുനിഷ് ! ഭരണമാറ്റം ഉറപ്പിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട്

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?