തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസിൻ്റെ നിർണ്ണായക റിപ്പോർട്ട്. സതീശൻ അഴിമതി നടത്തിയതിനോ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനോ തെളിവുകളില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തൽ റിപ്പോർട്ട് (Clarification Report) വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: വിജിലൻസ് ഡയറക്ടർക്ക് വേണ്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഈ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ ഉടനടി അയോഗ്യരാക്കപ്പെടും. ഇതുസംബന്ധിച്ച വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ പുറപ്പെടുവിക്കും. എന്നാൽ, എംഎൽഎ സ്ഥാനം പോയാലും ആന്റണി രാജുവിന് സാമ്പത്തികമായി വലിയ തിരിച്ചടികൾ ഉണ്ടാവില്ല എന്നതാണ് ശ്രദ്ധേയം. ശിക്ഷിക്കപ്പെട്ട് ജയിലിലായാലും അദ്ദേഹത്തിന് മാസം 25,000 രൂപ വീതം എംഎൽഎ പെൻഷൻ…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏകദേശ തീയതികളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് മാസത്തിൽ അവസാനിക്കാനിരിക്കെ, ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പും ഏപ്രിൽ ആദ്യ…
കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി…
തിരുവനന്തപുരം: പുതുവർഷം പിറന്നപ്പോൾ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിന്ന് പുറത്തുവരുന്നത് ആശങ്കാജനകമായ വാർത്തകൾ. ചികിത്സാ പിഴവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം സാധാരണക്കാർ വലയുമ്പോൾ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ 'സുംബ ഡാൻസ്' വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഹരിപ്പാട് നടുക്കുന്ന മരണം; കോട്ടയത്ത് ദുരിതം ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രണ്ട് രോഗികൾ കുഴഞ്ഞുവീണ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. 60-ഉം…
കോട്ടയം: റോഡപകടങ്ങളുടെ പ്രധാന കാരണമായ ഡ്രൈവർമാരിലെ ഉറക്കക്ഷീണം (Drowsiness) കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെ മുൻകൂട്ടി കണ്ടെത്താനുള്ള നൂതന സംവിധാനം വികസിപ്പിച്ചെടുത്ത് മഹാത്മാഗാന്ധി സർവകലാശാല. ഈ നിർണ്ണായക കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. എംജി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ പ്രൊഫ. ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാർത്ഥിനി ഡോ. വിനീത വിജയൻ എന്നിവർ ചേർന്നാണ് 'എ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം' (A Drowsiness Detection System)…
പുൽപ്പള്ളി: പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് രണ്ട് ദിവസത്തേക്ക് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് ജനുവരി അഞ്ച്, ആറ് തീയതികളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കളക്ടറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന മദ്യവിൽപ്പന ശാലകൾ ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കും: ഉത്സവസമയത്ത് പ്രദേശത്ത്…
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്…
തിരുവനന്തപുരം: നാഗ്പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും കത്തയച്ചു. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.…
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില…
Sign in to your account