Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സതീശൻ്റെ ചൂണ്ടയിൽ കൊത്തരുത് ! പിണറായി സർക്കാരിനെ കുറിച്ച് മിണ്ടരുത്, പകരം പ്രാദേശിക വിഷയങ്ങളിൽ പ്രചരണം നടത്തണം; തദ്ദേശത്തിൽ പിണറായിയുടെ കർശന നിർദേശം

സതീശൻ്റെ ചൂണ്ടയിൽ കൊത്തരുത് ! പിണറായി സർക്കാരിനെ കുറിച്ച് മിണ്ടരുത്, പകരം പ്രാദേശിക വിഷയങ്ങളിൽ പ്രചരണം നടത്തണം; തദ്ദേശത്തിൽ പിണറായിയുടെ കർശന നിർദേശം

kerala leader By kerala leader November 11, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ.

​തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, തെരുവുനായ ശല്യം, കാർഷിക-തീരദേശ-മലയോര മേഖലകളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ യു.ഡി.എഫ് അതിശക്തമായി ഉയർത്തുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

​യു.ഡി.എഫ് ഉയർത്തുന്ന പ്രധാന വിഷയങ്ങൾ:

  • ​ക്രമസമാധാനം: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു.
  • ​ലഹരി മരുന്ന്: കേരളം ലഹരി മരുന്നിൻ്റെ ഹബ്ബായി മാറുന്നു.
  • ​ആരോഗ്യം: ആശുപത്രികളിൽ ഓപ്പറേഷന് പോകുന്നവർ നൂലും സൂചിയും വാങ്ങി കൊണ്ടുപോകേണ്ട പരിതാപകരമായ അവസ്ഥ.

​ഈ വിഷയങ്ങൾ ചർച്ചയായാൽ എൽ.ഡി.എഫിൻ്റെ നില പരുങ്ങലിലാകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. അതുകൊണ്ട് തന്നെയാണ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ‘ചൂണ്ടയിൽ’ കൊത്തി സർക്കാരിനെ പ്രതിരോധത്തിലാക്കരുത് എന്ന കർശന നിർദ്ദേശം മുഖ്യമന്ത്രി പാർട്ടി നേതാക്കൾക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വിഷയങ്ങളിൽ ഊന്നിയാകും എൽ ഡി എഫ് പ്രചാരണം.

TAGGED: Kerala leader, Local Body Election Kerala, Pinarayi Vijayan, V D Satheesan, എൽഡിഎഫ് തന്ത്രം, കേരള രാഷ്ട്രീയം, തദ്ദേശ തെരഞ്ഞെടുപ്പ്, പ്രാദേശിക വിഷയം, യുഡിഎഫ് പ്രചാരണം
kerala leader November 11, 2025 November 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article മാനദണ്ഡങ്ങൾ കടുപ്പം, അതും തള്ള് ! സ്ത്രീ സുരക്ഷാ പദ്ധതിയിൽ പിണറായി പ്രഖ്യാപിച്ച ” 1000 ” രൂപ കിട്ടുക വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രം
Next Article ഡൽഹി റെഡ് ഫോർട്ട് സ്ഫോടനം: അൽ-ഫലാ യൂണിവേഴ്സിറ്റിയിൽ നിന്ന് 3 ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ; ജെയ്‌ഷെ മൊഹമ്മദ് ബന്ധം സ്ഥിരീകരിക്കുന്നു

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?