തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ‘ലൈഫ് മിഷനെ’ (LIFE Mission) യു.ഡി.എഫ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും ശക്തമായ പ്രതിഷേധം. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യ 4 മാസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമീണ മേഖലയിലെ നിർമ്മാണം പൂർത്തിയാകാത്ത വീടുകൾക്കായി 116 കോടി രൂപയാണ് ലൈഫ് മിഷനിലേക്ക് അനുവദിച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. മുൻ സർക്കാരിന്റെ ഭരണകാലത്ത് പ്രതിസന്ധിയിലായ ഭവന പദ്ധതികൾക്ക് ആവശ്യമായ തുക സമയബന്ധിതമായി ലഭ്യമാക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്തത്.
കണക്കുകളും വസ്തുതകളും വ്യക്തമായി മുന്നിലുള്ളപ്പോൾ, “വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്” എന്ന രീതിയിൽ പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തം. പിണറായിക്ക് പ്രസ്‌താവന എഴുതി കൊടുക്കുന്ന പ്രഭാവർമ കാര്യങ്ങൾ ഒന്നും കൃത്യമായി പഠിക്കുന്നുന്നില്ലെന്ന് സാരം.
