തിരുവനന്തപുരം/കൊച്ചി: കേരള സംസ്ഥാന GST വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) Reporter Broadcasting Company Pvt Ltd (RBC)ക്കെതിരെ ₹25.78 കോടി നികുതി ബാധ്യത കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട് നിർദേശിച്ച പരിപാടിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് GST ടേൺഓവറും ബാങ്ക് ഇടപാടുകളും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയത്.
₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റ്; GST ടേൺഓവർ ₹102.06 കോടി മാത്രം
SITയുടെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് RBCയുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭിച്ച തുകയും കമ്പനി പ്രഖ്യാപിച്ച GST ടേൺഓവറും തമ്മിലുള്ള വൻ വ്യത്യാസമാണ്.
SITയുടെ കണക്കനുസരിച്ച് RBCയുടെ ബാങ്ക് അക്കൗണ്ടുകളിൽ ₹549.22 കോടി ലഭിച്ചപ്പോൾ GST ടേൺഓവർ ആയി പ്രഖ്യാപിച്ചത് ₹102.06 കോടി മാത്രമാണ്. ഇതിൽ ₹234.31 കോടി വരുന്ന ബാങ്ക് ക്രെഡിറ്റുകൾ വിശദമായ transaction-wise reconciliation ആവശ്യപ്പെടുന്നതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
കൂടാതെ പുറത്തുനിന്ന് ലഭിച്ച ഏകദേശം ₹213 കോടിയോളം തുകയും SITയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ:
Sree Gokulam Chit & Finance – ₹137.75 കോടി
Hinduja Leyland Finance – ₹75 കോടി
എന്നിങ്ങനെയാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
AFA ഇടപാടിൽ ₹22.69 കോടി IGST
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗം. Tour Prod Enter LLC വഴി AFAയ്ക്ക് കൈമാറിയ ₹126.04 കോടി തുകയ്ക്ക് Reverse Charge Mechanism (RCM) പ്രകാരം ₹22.69 കോടി IGST ബാധകമാണെന്നാണ് SIT കണക്കാക്കിയത്.
ഇതിന് പുറമെ വിദേശ നിയമ സ്ഥാപനങ്ങൾക്കും Court of Arbitration for Sport-നുമുള്ള സ്പോർട്സ് ഫീസ് പേയ്മെന്റുകളുമായി ബന്ധപ്പെട്ട് ₹34.15 ലക്ഷം IGSTയും SIT കണക്കാക്കിയിട്ടുണ്ട്.
സ്റ്റേഡിയം പ്രവൃത്തികളും ഫുട്ബോൾ ക്ലബ് മെമ്പർഷിപ്പ് ഫീസുമായി ബന്ധപ്പെട്ട ₹2.75 കോടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അർഹമല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
