Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും

ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും

kerala leader By kerala leader February 11, 2026 1 Min Read
Share

തിരുവനന്തപുരം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാറും കെ.എം. എബ്രഹാമും. എന്നാൽ അത് സേവനത്തിലല്ല, മറിച്ച് നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന ‘തരികിട’ പരിപാടികളിലാണെന്ന് മാത്രം. ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരുന്ന് ഐ.എം.ജിയിലെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് ചുക്കാൻ പിടിക്കുന്ന ജയകുമാറിന്റെയും അതിന് ഭരണസിരാകേന്ദ്രത്തിൽ കുടപിടിക്കുന്ന എബ്രഹാമിന്റെയും നടപടി വലിയ വിവാദമാകുന്നു.

Contents
​യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം​സി.പി.ഐ മന്ത്രിമാർ തടഞ്ഞു; പക്ഷേ കളി തീർന്നില്ല

​യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം

​ഐ.എം.ജി (Institute of Management in Government) ഡയറക്ടർ പദവി കൂടി അലങ്കരിക്കുന്ന ജയകുമാർ, അവിടെയുള്ള നാല് താൽക്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരെ സ്ഥിരപ്പെടുത്താനാണ് സർക്കാരിന് കത്തയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക് നാല് വർഷത്തിൽ താഴെ മാത്രമാണ് സർവ്വീസ്. നാലാമത്തെയാൾക്ക് ഏഴ് വർഷവും.

​ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, ഇവർക്ക് യു.ജി.സി (UGC) നിഷ്കർഷിക്കുന്ന പ്രാഥമിക യോഗ്യത പോലുമില്ല! ധനകാര്യ വകുപ്പും നിയമ വകുപ്പും ഈ ഫയലിനെ നഖശിഖാന്തം എതിർത്തിട്ടും, മുഖ്യമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്ത് ഇത് നടപ്പിലാക്കാനാണ് ഇരുവരുടെയും ശ്രമം.

​സി.പി.ഐ മന്ത്രിമാർ തടഞ്ഞു; പക്ഷേ കളി തീർന്നില്ല

​കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഈ ഫയൽ എത്തിയെങ്കിലും സി.പി.ഐയിലെ രണ്ട് മന്ത്രിമാർ ശക്തമായ നിലപാട് എടുത്തതോടെ നീക്കം പാളി. എന്നാൽ തോറ്റുകൊടുക്കാൻ ഈ ‘പടുവൃദ്ധ’ സഖ്യം തയ്യാറല്ല. മുഖ്യമന്ത്രിയെ സ്വാധീനിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് പാസാക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് 73-കാരനായ ജയകുമാറും 68-കാരനായ എബ്രഹാമും.

​ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോൾ രക്ഷകനായി അവതരിച്ച ജയകുമാർ, ആ പദവിയിലിരുന്ന് ഇപ്പോൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന വിമർശനം ശക്തമാണ്.

ഐ

ശ

TAGGED: : K Jayakumar, Backdoor Appointment, IMG, IMG Corruption, Kerala Government, Kerala leader, Kerala News, KM Abraham, Pinarayi Vijayan, Recruitment Scandal, Travancore Devaswom Board, അനധികൃത നിയമനം, കെ. ജയകുമാർ, ഡോ. കെ.എം. എബ്രഹാം, ശബരിമല
kerala leader February 11, 2026 February 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഗുരുവായൂരിൽ അഴിച്ചുപണി: ചെയർമാൻ ഡോ. വി.കെ. വിജയനെ രാജി വയ്പ്പിക്കും! ഭരണം പോയാലും ബോർഡ് വിടില്ലെന്ന് എൽ.ഡി.എഫ്
Next Article സർവ്വം ഷംസീർ ! എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി സ്പീക്കർക്ക്, ബുള്ളറ്റിൻ ഇറങ്ങി; പിണറായിയുടെ സ്വത്ത് ഷംസീർ പരിശോധിക്കും, ഷംസീറിൻ്റെ സ്വത്ത് പരിശോധിക്കേണ്ടതും ഷംസീർ !

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?