തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ ബോർഡിന്റെ (KIIFB) പ്രവർത്തനം പഠിക്കാൻ നിയോഗിച്ച 'കിഫ് ബി റീസ്ട്രക്ചർ കമ്മിറ്റി'യുടെ റിപ്പോർട്ട് പുറത്തുവന്നതോടെ മുൻ എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും കടുത്ത പ്രതിസന്ധിയിൽ. കോടികളുടെ സാമ്പത്തിക തിരിമറികളും ഭൂമി കുംഭകോണവും മുതൽ നിയമന വിവാദങ്ങൾ വരെ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. ഇതോടെ, വിവാദങ്ങൾക്ക് മറുപടി നൽകാൻ പ്രതിരോധത്തിലായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുംബൈയിൽ ബിസിനസിലേക്ക് കടന്ന മുൻ കിഫ് ബി സി.ഇ.ഒയും മുൻ…
തിരുവനന്തപുരം: ധനകാര്യ റിസോഴ്സ് സെക്രട്ടറി അജിത് പാട്ടിലിനെ കിഫ്ബിയുടെ (KIIFB) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതലയിൽ നിയമിച്ചതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ലാഭം. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് പാട്ടിൽ നിലവിൽ ധനകാര്യ റിസോഴ്സ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അധിക ചുമതലയായാണ് കിഫ്ബി സി.ഇ.ഒ പദവി അജിത് പാട്ടിലിന് നൽകിയിരിക്കുന്നത്. ഇതോടെ പുതിയതായി പ്രത്യേക ശമ്പള പാക്കേജിൽ ഒരു സി.ഇ.ഒയെ നിയമിക്കേണ്ട സാഹചര്യം…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി (KIIFB) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന (CEO) വിവാദ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാം കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പദവികൾ രാജിവെച്ച് ബോംബെയിലേക്ക് പോയ അദ്ദേഹം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില കാര്യങ്ങൾക്കായാണ് അദ്ദേഹം കേരളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പിണറായി സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ കിഫ്ബി വഴി…
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നൽകിയ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വീണ്ടും വിവാദച്ചുഴിയിൽ. കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന് പുറമെ 'പ്രൊജക്റ്റ് അലവൻസ്', കൺസൾട്ടൻസി ഫീസ് എന്നീ പേരുകളിൽ വൻതുക അധികമായി കൈപ്പറ്റുന്നുവെന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശിപായി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രൊജക്ട് അലവൻസ് ഇരട്ടിയാക്കികിഫ്ബിയിൽ കേഡർ, ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മെന്റ്…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ, കസേര സംരക്ഷിക്കാൻ തന്ത്രങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തന്നെ കഴുത്തിന് പിടിച്ചു പുറത്താക്കുമെന്ന കൃത്യമായ ഭയമാണ് ഫലം വരുന്നതിന് മുൻപേ രാജി കത്ത് തയ്യാറാക്കാൻ എബ്രഹാമിനെ പ്രേരിപ്പിച്ചത്. നാണക്കേട് ഒഴിവാക്കാൻ രാജി; അണിയറയിൽ തിരക്കിട്ട നീക്കം കിഫ്ബി സി.ഇ.ഒ പദവിയും കെ-ഡിസ്ക് വൈസ് ചെയർമാൻ സ്ഥാനവും ഇടതുപക്ഷത്തിന്റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറിവീശുന്നു. യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ പിണറായി സർക്കാരിന്റെ 'വിശ്വസ്ത' ഉദ്യോഗസ്ഥർക്ക് നെഞ്ചിടിപ്പേറുന്നു. ഭരണമാറ്റം വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യം പുറത്താക്കുന്നവരുടെ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമും വി.പി ജോയിയും ആയിരിക്കും ഒന്നാമത്. അമിത ശമ്പളത്തിന് ഇനി 'പൂട്ടുവീഴും' വിരമിച്ചതിന് പിന്നാലെ വഴിവിട്ട പുനർനിയമനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇരുവർക്കും മെയ് മാസം മുതൽ കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്. പെൻഷനും ശമ്പളവും ചേർത്ത്…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായിരിക്കെ, കിഫ്ബി (KIIFB) വഴി കോടികളുടെ പുതിയ അഴിമതിക്ക് കളമൊരുങ്ങുന്നു. നിലവിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന കിഫ്ബി ഓഫീസ് സ്വന്തമായി വാങ്ങാൻ, നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് ധനവകുപ്പ് തിടുക്കപ്പെട്ട് അനുമതി നൽകി. സർക്കാരിന്റെ അവസാന നിമിഷത്തെ ഈ "വെപ്രാളം" കോടികളുടെ കമ്മീഷൻ ഇടപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്. തിരക്കഥ തയ്യാറാക്കിയത് അവസാന മന്ത്രിസഭായോഗത്തിൽ! മാർച്ച് 16-ന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. 14-ന്…
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങളേക്കാൾ കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ഉഷ ടൈറ്റസിന് അസാപ്പ് (ASAP) കേരളയുടെ സിഎംഡി സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഐഎഎസ് വൃത്തങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ഉഷ ടൈറ്റസിന് ഏഴു വർഷത്തെ 'പുനർജന്മം' 2021 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ച ഡോ. ഉഷ ടൈറ്റസിന്, വിരമിച്ചതിന്റെ…
തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്. 'എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും':…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോൾ ഭരണത്തുടർച്ചയ്ക്കായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഒരുപക്ഷേ അത് ഡോ. കെ.എം. എബ്രഹാം ആയിരിക്കും. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയവും ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ പിണറായി 3.0 എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക മുഖ്യമന്ത്രിയുടെ ഈ 'വിശ്വസ്തനായിരിക്കും'. ആരാണ് ഡോ. കെ.എം.…
Sign in to your account