ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ ഇടത് മുന്നണിയെ നയിക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരെ സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും, അദ്ദേഹം മാറിയാൽ ആ വികാരം ഇല്ലാതാകുമെന്നും സതീശൻ പരിഹസിച്ചു. പിണറായി വിജയൻ യു.ഡി.എഫിന്റെ 'ലക്കി ചാം' സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധം വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ പിണറായി…
തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അവിടെ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പശ്ചിമേഷ്യയിലെ സംഘർഷം വർധിക്കുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുന്നതും അനിശ്ചിതാവസ്ഥ തുടരുന്നതും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒന്നേയുള്ളൂ- അത് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവാണ്. പത്രം തുറന്നാലും ടിവി വച്ചാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പരിശോധിച്ചാലും സതീശൻ നിറഞ്ഞുനിൽക്കുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെ കടന്നാക്രമിക്കുന്ന സതീശന്റെ ശൈലിക്ക് ആരാധകരേറുന്നു എന്നതിന്റെ സൂചനയാണ് പുതിയ സൈബർ ട്രെൻഡുകൾ. ഭരണപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം തങ്ങളുടെ പ്രസംഗങ്ങളിലും മറുപടികളിലും ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന പേര് 'വി.ഡി. സതീശൻ' എന്നതാണെന്നാണ്…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കരുത്തുറ്റ സ്ഥാനാർത്ഥികളെ കളത്തിലിറക്കി കളം പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ആദ്യഘട്ടത്തിൽ അതിശക്തരായ 50 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ ഇവരെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. വിജയം ഉറപ്പുള്ള 50 പേർ അന്തിമമാക്കിയിരിക്കുന്ന 50 സ്ഥാനാർത്ഥികളും അതത് മണ്ഡലങ്ങളിൽ ഉറപ്പായും വിജയിക്കാൻ സാധ്യതയുള്ളവരാണെന്ന് പാർട്ടി നടത്തിയ ആഭ്യന്തര സർവേകൾ…
തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം എന്നത് വെറും സ്വപ്നമായി മാറുന്നോ? സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 200-ലധികം ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഏറ്റവും ഒടുവിലായി വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്തെ ദാരുണ മരണം; വീഴ്ച എവിടെ? കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ദുരന്തം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.…
തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ്, പദ്ധതിക്കായി ബജറ്റിൽ നയാപൈസ വകയിരുത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വിധി അനുകൂലമായാൽ പോലും ഈ തുക നൽകേണ്ടി വരിക അടുത്ത സർക്കാരായിരിക്കും. ബജറ്റ് രേഖകൾ പറയുന്നത് ഇങ്ങനെ: ജനുവരി 29-ന്…
തിരുവനന്തപുരം: വിശുദ്ധ റമദാൻ മാസത്തിൻ്റെ പുണ്യം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ത്യാഗമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നോമ്പുകാലം കേവലം വിശപ്പ് സഹിക്കലല്ല, മറിച്ച് മനുഷ്യർക്കിടയിൽ സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും പാലങ്ങൾ പണിയാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളിൽ പ്രധാനമാണ് ത്യാഗം. നോമ്പുകാരന്…
തിരുവനന്തപുരം: കർഷകസ്നേഹം പ്രസംഗത്തിൽ മാത്രം ഒതുക്കി, പ്രായോഗികമായി കർഷകനെ പട്ടിണിക്കിടുന്ന പിണറായി സർക്കാരിന്റെ വഞ്ചന നിയമസഭയിൽ പുറത്തായി. വിയർപ്പൊഴുക്കുന്ന കർഷകന് സർക്കാർ നൽകാനുള്ളത് മുക്കാൽ കാശല്ല, മറിച്ച് 290.58 കോടി രൂപയുടെ വമ്പൻ കുടിശികയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് തന്നെ സമ്മതിച്ചു. കർഷകന്റെ കണ്ണീരിൽ പടുത്തുയർത്തിയ ഈ ഭരണകൂടം അവരെ തന്നെ വഴിയാധാരമാക്കുന്ന കാഴ്ചയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. "ഇത് തീവ്ര വലതുപക്ഷ സർക്കാർ": ആഞ്ഞടിച്ച് പ്രതിപക്ഷം "ഇതൊരു കമ്മ്യൂണിസ്റ്റ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പത്ത് വർഷത്തേക്കുള്ള അമേരിക്കൻ വിസ സ്വന്തമാക്കിയെന്നും അധികാരം ഒഴിയുന്നതോടെ നാടുവിടാൻ പദ്ധതിയിടുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം. വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിൽ വെച്ചായിരുന്നു അൻവർ ഈ ആറ്റം ബോംബ് പൊട്ടിച്ചത്. പത്ത് വർഷത്തെ വിസ, തയാറായി നിൽക്കുന്ന ചാർട്ടേർഡ് വിമാനം! ക്ലിഫ് ഹൗസിലെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവിട്ടു കൊണ്ടിരിക്കുന്ന അൻവർ, ഇത്തവണ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര'. കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര കോഴിക്കോട് എത്തിയതോടെ അണികളിലും പൊതുജനങ്ങളിലും ആവേശം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് യാത്രയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. നാടൻ പാട്ടുകളിലൂടെയും മെലഡികളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവ ഗായകൻ അതുൽ നറുകരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീക്ഷയുടെ വരികളുമായി സംഗീതം "കാലമേ നിന്റെ കൈകളിൽ... വെളിച്ചമായ് ഉദിച്ചുയർന്നിതാ.. പുതുലോകമേ.. ഇരുണ്ട…
Sign in to your account