തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം വരുന്നു. 2019-ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷമാശ്വാസ (DR) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ 2026-27 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യും.. ജനുവരി 29-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരിക്കും ഇത്. അഞ്ചു വർഷത്തെ കാത്തിരിപ്പ് യഥാർത്ഥത്തിൽ 2021-ൽ പെൻഷൻകാർക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളാണിത്. എന്നാൽ സംസ്ഥാനം നേരിട്ട…
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഇടത് മുന്നണിക്ക് ഉറച്ച വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു എറണാകുളം ജില്ലയിലെ പറവൂർ. എന്നാൽ ഇന്ന് പറവൂർ എന്ന പേരിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒരേയൊരു പേര് വി.ഡി സതീശൻ എന്നതാണ്. വെറുമൊരു എം.എൽ.എ എന്നതിലുപരി, മണ്ഡലത്തിലെ ഓരോ വോട്ടറുടെയും വിശ്വസ്തനായി സതീശൻ മാറിയത് കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. തുടക്കം 1996-ൽ; വിയർത്തത് ഇടത് മുന്നണി 1996-ൽ സംസ്ഥാനമാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ, പറവൂരിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന…
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസിൻ്റെ നിർണ്ണായക റിപ്പോർട്ട്. സതീശൻ അഴിമതി നടത്തിയതിനോ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനോ തെളിവുകളില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തൽ റിപ്പോർട്ട് (Clarification Report) വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: വിജിലൻസ് ഡയറക്ടർക്ക് വേണ്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഈ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്.…
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകൾക്കും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്കുമിടയിൽ, വി.ഡി സതീശൻ്റെ 'പുനർജനി' പദ്ധതി വീണ്ടും ചർച്ചയാകുന്നു. 2018-ലെ മഹാപ്രളയത്തിൽ തകർന്ന പറവൂരിനെ കൈപിടിച്ചുയർത്താൻ വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതിനകം 250-ലേറെ വീടുകളാണ് നിർമ്മിച്ചു നൽകിയത്. എന്നാൽ, അഗതികൾക്കും ആലംബമില്ലാത്തവർക്കും താങ്ങായ ഒരു ജനകീയ പദ്ധതിയെ അഴിമതിയുടെ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾ സജീവമാകുകയാണ്. എന്താണ് പുനർജനി? പ്രളയബാധിതർക്ക് വീട് നൽകുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും പുനർജനി വലിയ മാറ്റങ്ങൾ…
കട്ടപ്പന: കർഷകർക്ക് അർഹമായ ഉപാധിരഹിത പട്ടയം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇൻഫാം (INFAM) രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനെ വിസ്മരിച്ചുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് സതീശൻകൃഷിയെയും കർഷകരെയും കുറിച്ച് ബൈബിളിൽ ക്രിസ്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സതീശൻ തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. "ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എൻ്റെ പിതാവ് തോട്ടക്കാരനും…
കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി…
തിരുവനന്തപുരം: നാഗ്പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും കത്തയച്ചു. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.…
ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഓർത്തഡോക്സ്, സിറോ മലബാർ…
കൊച്ചി: കപ്പൂച്ചിൻ സന്യാസ സഭയുടെ ഔദ്യോഗിക മാസികയായ 'ഇന്ത്യൻ കറൻ്റ്സിൻ്റെ' ക്രിസ്മസ് പതിപ്പിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ചുള്ള പ്രത്യേക ലേഖനം ശ്രദ്ധേയമാകുന്നു. 'വി.ഡി. സതീശൻ: വചനത്താൽ രൂപപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ' (VD Satheesan: A Politician Formed by the Word) എന്ന തലക്കെട്ടിൽ ഡോ. സുരേഷ് മാത്യുവാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ വേളയിൽ സതീശൻ നടത്തിയ പ്രസംഗത്തിൽ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം…
Sign in to your account