തിരുവനന്തപുരം: "സർ, ഞാൻ മിടുക്കനാണ്. തീരദേശ മേഖലയുടെ വികസനത്തിന് എന്റെ സേവനം അത്യന്താപേക്ഷിതമാണ്..." - കേൾക്കുമ്പോൾ അല്പം കൗതുകം തോന്നാമെങ്കിലും, വിരമിച്ച ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനർനിയമനത്തിനായി മന്ത്രിക്ക് നൽകിയ അപേക്ഷയിലെ വരികളാണിത്. തന്റെ മിടുക്ക് സ്വയം സാക്ഷ്യപ്പെടുത്തി കത്തെഴുതിയ മുൻ എറണാകുളം കളക്ടർ പി.ഐ. ഷെയ്ക്ക് പരീതിന്, പ്രായപരിധി നിബന്ധനകളിൽ ഇളവ് നൽകി സർക്കാർ വീണ്ടും ഒരു വർഷം കൂടി കാലാവധി നീട്ടിനൽകി. പ്രായപരിധി 65, ഷെയ്ക്ക്…
പുതുക്കാട്: രാഷ്ട്രീയ പോരാട്ടവീര്യം കൊണ്ട് ശ്രദ്ധേയനായ കെ.ജെ. ജോജു പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു. ഇന്ന് രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. യുഡിഎഫ് ഭരണസമിതിയിലെ നിർണ്ണായക ശക്തിയായി ജോജുവിന്റെ കടന്നുവരവ് പുതുക്കാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോജു, മികച്ച സംഘാടകൻ എന്ന നിലയിൽ നേരത്തെ തന്നെ പേരെടുത്ത…
കൊച്ചി: കപ്പൂച്ചിൻ സന്യാസ സഭയുടെ ഔദ്യോഗിക മാസികയായ 'ഇന്ത്യൻ കറൻ്റ്സിൻ്റെ' ക്രിസ്മസ് പതിപ്പിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ചുള്ള പ്രത്യേക ലേഖനം ശ്രദ്ധേയമാകുന്നു. 'വി.ഡി. സതീശൻ: വചനത്താൽ രൂപപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ' (VD Satheesan: A Politician Formed by the Word) എന്ന തലക്കെട്ടിൽ ഡോ. സുരേഷ് മാത്യുവാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ വേളയിൽ സതീശൻ നടത്തിയ പ്രസംഗത്തിൽ…
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.…
തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു 'സൗമ്യനായ' മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, 'ഹ..ഹ..' എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി. മാറിയത് മുഖ്യമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള…
തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നാലെ ബിജെപിയിലെത്തിയ പ്രമുഖ നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ നേരിടുന്നത് കടുത്ത അവഗണന. ഗവർണർ പദവി മോഹിച്ച് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലും, മേയർ സ്ഥാനം പ്രതീക്ഷിച്ചെത്തിയ മുൻ ഡിജിപി ആർ. ശ്രീലേഖയും ഒരുപോലെ തഴയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പത്മജയെ തഴഞ്ഞോ? 2024 മാർച്ചിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഗവർണർ…
തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ട്രഷറി നിയന്ത്രണത്തിലും ഇളവ് കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്…
തിരുവനന്തപുരം: 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിയതുമായ ഒരു വാക്കാണ് "പിണറായി 3". 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വാക്ക് ഉയർന്നുവന്നത്. എന്നാൽ, വിപരീത ഫലമാണ് ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. പ്രചാരണം തുടങ്ങിയത് ഇങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കേഡർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് പിണറായിയുടെ സോഷ്യൽ മീഡിയ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്. വർഷത്തിൽ 6,000 രൂപ ജിഎസ്ടി! ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240…
Sign in to your account