തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയിൽ നിബന്ധനകൾ കടുപ്പിക്കുന്നു. മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടേക്കാമെന്ന വാർത്തകൾ ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക പരത്തുന്നു. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന നിലവിലുള്ള വ്യവസ്ഥ കണിശമായി നടപ്പിലാക്കാനാണ് ഇൻഷുറൻസ് കമ്പനിയുടെ നീക്കം. ലഹരി ഉപയോഗം നിലവിലുള്ളവർക്ക് മാത്രമല്ല, വർഷങ്ങൾക്ക് മുൻപ് ഇത് നിർത്തിയവർക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ഡോക്ടർമാർ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) പ്രീമിയം കുത്തനെ കൂട്ടിയ നടപടി വൻ വിവാദത്തിലേക്ക്. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയായി വർദ്ധിപ്പിച്ചത് കേവലം സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്നും, ഇതിന് പിന്നിൽ ഇൻഷുറൻസ് കമ്പനികളും തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാരും (TPA) നടത്തുന്ന വൻ അഴിമതിയാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. വർദ്ധനവ്; ആർക്ക് വേണ്ടി? നിലവിലെ വർദ്ധനവോടെ ഒരു ജീവനക്കാരനോ പെൻഷൻകാരനോ പ്രതിവർഷം…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി (MEDISEP) ബന്ധപ്പെട്ട് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വൻ അബദ്ധം. M.Com കാരനാണ് നമ്മുടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പഠിപ്പ് ഉണ്ടെന്ന് വിചാരിച്ച് കണക്ക് അറിയാമെന്ന് വിചാരിക്കുന്നത് അബദ്ധമാവും എന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഡിസംബർ 22-ന് പുറത്തിറക്കിയ ഉത്തരവിലാണ് വർഷങ്ങളുടെ കണക്കിൽ വ്യക്തമായ പിഴവ് വന്നിരിക്കുന്നത്. 01/01/2026 മുതൽ 31/12/2028 വരെയുള്ള കാലാവധിയെ '2 വർഷം' എന്നാണ്…
ഗൊരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പശു പാഞ്ഞടുത്തു. ഗൊരഖ്പുരിലെ ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായി പശു എത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പശുവിനെ മാറ്റിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുനിസിപ്പൽ സൂപ്പർവൈസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അതീവ സുരക്ഷാ മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കൾ എത്തിയത് ഗൗരവകരമായ കാര്യമാണെന്ന്…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി…
തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന 'ലോക കേരള സഭ'യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്. ബജറ്റ് സമ്മേളനത്തിന് അവധി;…
മുംബൈ: ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. 2026-ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന വാർത്ത. മികച്ച ഫോമിലല്ലാത്ത ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റി, സഞ്ജുവിനെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പറായി…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഭരണമാറ്റം ഉറപ്പിച്ച് ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ. യുഡിഎഫ് നേതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ.പിണറായിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെട്ട് നടക്കുന്നവരും യു.ഡി.എഫ് നേതാക്കളെ രഹസ്യമായി അഭിനന്ദിച്ചു. വിരമിച്ചവർക്ക് പണികിട്ടും; സർവീസിലുള്ളവർക്ക് ആശങ്ക ന സർക്കാരിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന കെ.എം എബ്രഹാം, ജയകുമാർ, വി.പി ജോയ്, ലോക്നാഥ് ബെഹ്റ തുടങ്ങിയ…
കൊല്ലം: ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എയും വൈകുന്നതിനിടയിൽ സർക്കാർ ജീവനക്കാർക്ക് മേൽ പുതിയ സാമ്പത്തിക ബാധ്യത കൂടി അടിച്ചേൽപ്പിക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത് തിരിച്ചടയ്ക്കുന്നതിന് രണ്ട് ശതമാനം 'റിക്കവറി ഫീസ്' ഈടാക്കി തുടങ്ങി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ നിന്നും തുക ഈടാക്കി നൽകുന്നതിനാണ് സർക്കാർ ഈ പുതിയ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന ഗവേഷണത്തിലാണ് ധനമന്ത്രി കെ.എൻ.…
Sign in to your account