Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News 10 കോടി പൊടിച്ച് വീണ്ടും ‘പ്രാഞ്ചിയേട്ടൻ’ സഭ; പ്രവാസികൾക്ക് എന്ത് ലാഭം? ലോക കേരള സഭ ജനുവരിയിൽ!

Breaking News 10 കോടി പൊടിച്ച് വീണ്ടും ‘പ്രാഞ്ചിയേട്ടൻ’ സഭ; പ്രവാസികൾക്ക് എന്ത് ലാഭം? ലോക കേരള സഭ ജനുവരിയിൽ!

kerala leader By kerala leader December 21, 2025 1 Min Read
Share

തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന ‘ലോക കേരള സഭ’യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്.

Contents
ബജറ്റ് സമ്മേളനത്തിന് അവധി; വേദിയൊരുങ്ങുന്നത് കോടികൾ ചെലവിട്ട്എന്തുകൊണ്ട് ‘പ്രാഞ്ചിയേട്ടൻ’ സഭ?
- Advertisement -
Ad imageAd image

ബജറ്റ് സമ്മേളനത്തിന് അവധി; വേദിയൊരുങ്ങുന്നത് കോടികൾ ചെലവിട്ട്

​സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ സഭയ്ക്ക് അവധി നൽകിക്കൊണ്ടാണ് ലോക കേരള സഭയ്ക്കായി നിയമസഭ വിട്ടുനൽകുന്നത്. ഏകദേശം 10 കോടി രൂപയാണ് ഈ മൂന്ന് ദിവസത്തെ മാമാങ്കത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും വലിയ തുക ധൂർത്തടിക്കുന്നതിനെതിരെ ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്തുകൊണ്ട് ‘പ്രാഞ്ചിയേട്ടൻ’ സഭ?

​സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അവർക്ക് ഗുണകരമായ പദ്ധതികൾ ആവിഷ്കരിക്കാനോ ഈ സഭയ്ക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. പണക്കാരും സ്വാധീനമുള്ളവരുമായ പ്രവാസികൾക്ക് മാത്രം മുൻഗണന നൽകുന്നതിനാലാണ് ഈ സമ്മേളനത്തെ സോഷ്യൽ മീഡിയയും പൊതുജനങ്ങളും ‘പ്രാഞ്ചിയേട്ടൻ സഭ’ എന്ന് വിശേഷിപ്പിക്കുന്നത്.

- Advertisement -
Ad imageAd image

​ലോക കേരള സഭയുടെ മറവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം വിദേശയാത്രകൾ നടത്തുന്നത് മുൻപും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സർക്കാരിന്റെ അവസാന കാലത്തെ ഈ സമ്മേളനവും പ്രവാസി ക്ഷേമത്തേക്കാൾ ഉപരിയായി രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന ആരോപണം ശക്തമാണ്.

TAGGED: 10 കോടി, Budget 2026 Kerala, Kerala Assembly, Kerala leader, Kerala Politics, Loka Kerala Sabha, Loka Kerala Sabha Controversy, NRI News Kerala, Pinarayi Vijayan, Pravasi News, പിണറായി വിജയൻ, പ്രാഞ്ചിയേട്ടൻ സഭ, ലോക കേരള സഭ
kerala leader December 21, 2025 December 21, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഗില്ലിന് പകരം സഞ്ജു! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പടയെ പ്രഖ്യാപിച്ചു; വൈസ് ക്യാപ്റ്റനായി അക്‌സർ പട്ടേൽ
Next Article 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?