തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ മാതൃകയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോക കേരളസഭയുടെ ആറാമത് എഡിഷൻ സംഘടിപ്പിക്കുന്നതിനായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന പ്രധാന വിശദീകരണം. ഇതോടെ ലോക കേരളസഭയുടെ ആറാം സമ്മേളനം നടത്താൻ…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി…
തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന 'ലോക കേരള സഭ'യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്. ബജറ്റ് സമ്മേളനത്തിന് അവധി;…
Sign in to your account