Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ തോൽവിക്ക് ബാലഗോപാലിൻ്റെ പ്രതികാരം! സർക്കാർ ജീവനക്കാർക്ക് രണ്ട് ശതമാനം റിക്കവറി ഫീസ് ഈടാക്കി അതിവേഗ പ്രതികാരം

തദ്ദേശ തോൽവിക്ക് ബാലഗോപാലിൻ്റെ പ്രതികാരം! സർക്കാർ ജീവനക്കാർക്ക് രണ്ട് ശതമാനം റിക്കവറി ഫീസ് ഈടാക്കി അതിവേഗ പ്രതികാരം

kerala leader By kerala leader December 20, 2025 1 Min Read
Share

കൊല്ലം: ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എയും വൈകുന്നതിനിടയിൽ സർക്കാർ ജീവനക്കാർക്ക് മേൽ പുതിയ സാമ്പത്തിക ബാധ്യത കൂടി അടിച്ചേൽപ്പിക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത് തിരിച്ചടയ്ക്കുന്നതിന് രണ്ട് ശതമാനം ‘റിക്കവറി ഫീസ്’ ഈടാക്കി തുടങ്ങി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ നിന്നും തുക ഈടാക്കി നൽകുന്നതിനാണ് സർക്കാർ ഈ പുതിയ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന ഗവേഷണത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

- Advertisement -
Ad imageAd image

​ആർക്കൊക്കെ തിരിച്ചടി?

നിലവിൽ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുകയും ശമ്പളത്തിൽ നിന്ന് പിടിച്ചെടുക്കാൻ നിർദ്ദേശമുണ്ടാകുകയും ചെയ്യുന്ന ജീവനക്കാർക്കാണ് ഈ അധിക ബാധ്യത വരുന്നത്. ഓരോ മാസവും പിടിച്ചെടുക്കുന്ന തുകയുടെ 2 ശതമാനം ആണ് സർക്കാർ റിക്കവറി ഫീസായി പിരിച്ചെടുക്കുന്നത്. രണ്ട് മാസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ശമ്പള സോഫ്റ്റ്‌വെയറായ ‘സ്പാർക്കിൽ’ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.

- Advertisement -
Ad imageAd image

​ഒരു ഉദാഹരണം ഇങ്ങനെ:

ഒരു ജീവനക്കാരൻ പ്രതിമാസം 10,000 രൂപ വായ്പാ ഗഡുവായി അടയ്ക്കാനുണ്ടെങ്കിൽ, ഇനി മുതൽ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നും 10,200 രൂപ വീതം ഈടാക്കും. ഇതിൽ 10,000 രൂപ ധനകാര്യ സ്ഥാപനത്തിലേക്കും അധികമായി വരുന്ന 200 രൂപ സർക്കാരിലേക്കും പോകും. ഇത്തരത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരിൽ നിന്ന് വലിയൊരു തുക റിക്കവറി ഫീസിനത്തിൽ സർക്കാരിലേക്ക് എത്തും.

​പ്രതിഷേധം ശക്തം

13 ശതമാനം ഡി.എ കുടിശ്ശിക നൽകാനുള്ളപ്പോഴാണ് സർക്കാരിന്റെ ഈ ‘കൈയിട്ടുവാരാൽ’ എന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്. ഈ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ഓഫീസ് അറ്റൻഡർമാർക്ക് പോലും ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിൽ, സർക്കാരിന്റെ പുതിയ നീക്കം ജീവനക്കാർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.

TAGGED: Dearness Allowance, Employee Protest, Financial Crisis Kerala, Government Employees, Kerala Government, Kerala leader, Kerala News, Loan Recovery Fee, Salary Recovery, SPARK Software, വായ്പ തിരിച്ചടവ്, സർക്കാർ ജീവനക്കാർ, സ്പാർക്ക്, റിക്കവറി ഫീസ്
kerala leader December 20, 2025 December 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​’സന്ദേശം’ ഇന്ന് ഇറങ്ങിയെങ്കിൽ പിണറായി സർക്കാർ നിരോധിച്ചേനെ; ശ്രീനിവാസനെ സല്യൂട്ട് ചെയ്യുന്നു: വി.ഡി. സതീശൻ
Next Article “നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” തദ്ദേശ ഫലത്തിന് പിന്നാലെ സെക്രട്ടറിയേറ്റിൽ സംഭവിക്കുന്നത്

Recent Posts

  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

You Might Also Like

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News

​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി

Kerala Leader

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News
Welcome Back!

Sign in to your account

Lost your password?