News

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

News 1 Min Read

രാഹുലിനെയും പ്രിയങ്കയെയും താരതമ്യം ചെയ്യരുത്: ‘ആപ്പിളും ഓറഞ്ചും പോലെ’, രേണുക ചൗധരി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും പ്രസംഗങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും 'ആപ്പിളും ഓറഞ്ചും പോലെ'യാണെന്നും അവരെ താരതമ്യം ചെയ്യാനാവില്ലെന്നും അവർ എൻഡിടിവിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ​തുടർച്ചയായ ദിവസങ്ങളിൽ ലോക്‌സഭയിൽ നടന്ന ചർച്ചകളിലാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്. പ്രിയങ്കയുടെ പ്രസംഗം കൂടുതൽ ഫലപ്രദമായപ്പോൾ രാഹുൽ ഒരു അവസരം പാഴാക്കി എന്ന തരത്തിലുള്ള വിലയിരുത്തലുകൾക്കിടയിലാണ് രേണുക

Kerala Politics News 1 Min Read

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം!

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. വോട്ടെണ്ണൽ ദിവസത്തെ ഫലമറിയാൻ താഴെക്കൊടുത്ത വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താം: ​സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തരംതിരിച്ച്, ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ സൈറ്റിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ വിവിധ തലങ്ങളിലെ ഫലങ്ങൾ വേർതിരിച്ച് അറിയാൻ

Kerala Politics News 1 Min Read

നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനിയുൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവ്! 50,000 രൂപ പിഴയും

കൊച്ചി: പ്രമുഖ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് മൂന്നുവർഷം കൂടി തടവ് വിധിച്ചിരുന്നെങ്കിലും, ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അതും 20 വർഷത്തിൽ ഒതുങ്ങും. ​പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി

News 1 Min Read

ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് 2027-ൽ; ₹11,700 കോടി ചെലവിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തും, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പായ 2027-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. 11,700 കോടി രൂപയാണ് ഈ സെൻസസിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ​കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനമനുസരിച്ച്, ഡാറ്റാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഡിജിറ്റൽ സെൻസസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പൂർത്തിയാക്കുക. ഭവന ലിസ്റ്റിംഗും ഭവന സെൻസസും ഒന്നാംഘട്ടം. ഇത് 2026 ഏപ്രിൽ

Kerala Politics News 2 Min Read

ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറിയായത് എങ്ങനെ?’ ജയതിലകിനെതിരെ ആഞ്ഞടിച്ച് ടി.പി. സെൻകുമാർ; അഴിമതിയും ലൈംഗികാരോപണങ്ങളും മുക്കിയോ മുഖ്യമന്ത്രി?

തിരുവനന്തപുരം: കേരള ചരിത്രത്തിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങളാണ് നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഉയർന്നിട്ടുള്ളതെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ തുറന്നടിച്ചു. ലൈംഗികാരോപണങ്ങൾ, അഴിമതി, മുട്ടിൽ മരംമുറി വിഷയങ്ങളിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ രംഗത്തെത്തിയത്. ​"ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറി ആയി വന്നത് എങ്ങനെ?" – സെൻകുമാർ ചോദിക്കുന്നു. ​ലൈംഗികാരോപണ പരാതികളും സുപ്രീം കോടതി വിധി ലംഘനവും ​2023-ൽ തന്നെ ആരംഭിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടെയുള്ള

Kerala Politics News 0 Min Read

പൊലീസ് പരിശോധനകൾ ബുദ്ധിമുട്ടാക്കുന്നു; എംഎൽഎക്ക് ‘ഫ്ലാറ്റ് വാതിൽ’ അടച്ചു: രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടീസ് നൽകി

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകി. നിരന്തരമായ പൊലീസ് പരിശോധനകളും അന്വേഷണങ്ങളും മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ നടപടി. ​ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ്‌ നിരവധി തവണ പരിശോധനക്കെത്തിയിരുന്നു. രാഹുലുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന പൊലീസ് ഇടപെടലുകൾ ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നും സുരക്ഷാ പ്രശ്നങ്ങൾ

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ