പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകി. നിരന്തരമായ പൊലീസ് പരിശോധനകളും അന്വേഷണങ്ങളും മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ നടപടി.
ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് നിരവധി തവണ പരിശോധനക്കെത്തിയിരുന്നു. രാഹുലുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന പൊലീസ് ഇടപെടലുകൾ ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അസോസിയേഷൻ ആരോപിക്കുന്നു.
ഡിസംബർ 25-നകം ഫ്ലാറ്റ് ഒഴിയണമെന്നാണ് അസോസിയേഷൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.