കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. “അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം തുറക്കുന്നിടം, എതിരഭിപ്രായങ്ങൾക്ക് ഇടംനൽകുന്നിടം,” എന്നും അദ്ദേഹം ലോ കോളേജിനെ വിശേഷിപ്പിച്ചു.

കോളേജ് പ്രിൻസിപ്പാൾ മിനി പോൾ മിസ്സുമായി മാറുന്ന കാലത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് അരമണിക്കൂറിലധികം സംസാരിക്കാനായി. സെമസ്റ്റർ പരീക്ഷകളുടെ തിരക്കിനിടയിലും ഓഫീസിലെത്തിയ അധ്യാപകർക്കും സ്റ്റാഫുകൾക്കും പ്രിൻസിപ്പാൾ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുത്തു. പ്രാണകുമാർ കോളേജിലെത്തിയതറിഞ്ഞ് ഇപ്പോഴത്തെ കെ.എസ്.യു. കുട്ടികൾ ഓടി അടുത്തുവന്നത് “സന്തോഷകരമായ മറ്റൊരു പൂക്കാലമായി” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
