തിരുവനന്തപുരം: കേരള സംസ്ഥാന മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ 7,547 വിധവകൾക്ക് ആശ്വാസമേകി സർക്കാരിന്റെ ധനസഹായ ഉത്തരവ്. ഒക്ടോബർ മാസത്തെ പെൻഷൻ തുക വിതരണം ചെയ്യുന്നതിനായി 1,50,94,000 രൂപ അധിക തുകയായി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ.
ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച G.O (Rt) No. 8378 / 2026 / Fin നമ്പറിലുള്ള ഉത്തരവ് പ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ തുക ലഭ്യമാകുന്നതോടെ തീരദേശ മേഖലയിലുള്ള ആയിരക്കണക്കിന് വിധവകൾക്ക് കൃത്യസമയത്ത് പെൻഷൻ ലഭിക്കുമെന്ന് ഉറപ്പായി.
ധനസഹായം മുടങ്ങാതെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
