തിരുവനന്തപുരം: ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടിലിനെ കിഫ്ബിയുടെ (KIIFB) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതലയിൽ നിയമിച്ചതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ലാഭം. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് പാട്ടിൽ നിലവിൽ ധനകാര്യ റിസോഴ്‌സ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അധിക ചുമതലയായാണ് കിഫ്ബി സി.ഇ.ഒ പദവി അജിത് പാട്ടിലിന് നൽകിയിരിക്കുന്നത്. ഇതോടെ പുതിയതായി പ്രത്യേക ശമ്പള പാക്കേജിൽ ഒരു സി.ഇ.ഒയെ നിയമിക്കേണ്ട സാഹചര്യം…
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം മുടങ്ങിയെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2026 മെയ് മാസത്തെ പെൻഷൻ വിതരണത്തിനുള്ള അനുമതി നൽകിക്കൊണ്ട് ധനകാര്യ വകുപ്പ് മെയ് 19-ന് തന്നെ ഔദ്യോഗിക ഉത്തരവ് (സ.ഉ.(സാധാ) നം.4457/2026/FIN) പുറപ്പെടുവിച്ചിരുന്നു. സർക്കാർ ഉത്തരവിലെ പ്രധാന വിവരങ്ങൾ:ഉത്തരവ് തീയതി: 2026 മെയ് 19.വിതരണം ആരംഭിക്കേണ്ട തീയതി: മെയ് 25 മുതൽ പെൻഷൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) കുടിശികകളുടെ വിതരണത്തിനായുള്ള ഉത്തരവ് വൈകുന്നതിൽ പ്രതിഷേധം പുകയുന്നു. വിവിധ ഗഡുക്കളിലായി ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉത്തരവോ പുറത്തിറക്കാൻ ധനവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രധാന പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ: കൃത്യമായ ആലോചനയില്ലാതെയാണോ…
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾക്കായി ലക്ഷങ്ങൾ അധികമായി അനുവദിച്ചു. 19.36 ലക്ഷം രൂപയാണ് (₹19,36,000) ചികിത്സാ ഇനത്തിൽ അധിക ഫണ്ടായി അനുവദിച്ചത്. ബജറ്റ് വിഹിതം തീർന്നതിനെത്തുടർന്ന് തടസ്സപ്പെട്ട ഫയലുകളിൽ ഇതോടെ ഉടൻ തീരുമാനമാകും. പ്രത്യേക അനുമതിയുമായി ധനവകുപ്പ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ചികിത്സാ ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷം വകയിരുത്തിയിരുന്ന ബജറ്റ് വിഹിതം നേരത്തെ തന്നെ തീർന്നിരുന്നു. ഇതേത്തുടർന്ന് പല മന്ത്രിമാരും നൽകിയ…
Sign in to your account